വിലാപയാത്ര ആരംഭിച്ചു; കലൈഞ്ജറെ ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍ - നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസ്

ചെന്നൈ, ബുധന്‍, 8 ഓഗസ്റ്റ് 2018 (16:09 IST)

  Karunanidhi death news , Karunanidhi , DMK , police , chennai , എം കരുണാനിധി , മറീന , ചെന്നൈ , കലൈഞ്ജര്‍

ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ചെന്നൈ ബീച്ചിലേക്ക് ആരംഭിച്ചു. പൊതു ദര്‍ശനത്തിന് ശേഷം 3.50തോടെയാണ് രാജാജി ഹാളില്‍ നിന്നും കലൈഞ്ജറുടെ മൃതദേഹം എടുത്തത്.

പ്രവര്‍ത്തകരും നേതാക്കളുമായി ആയിരക്കണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്തായി തടിച്ചു കൂടിയിരിക്കുന്നത്. വിലാപയാത്ര കടന്നു പോകുന്ന റോഡുകളില്‍ നൂറ് കണക്കിനാളുകളാണ് പ്രിയനേതാവിന് വിട ചൊല്ലാന്‍ കാത്തു നില്‍ക്കുന്നത്.

നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുകയെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ തിരക്ക് മൂലം വൈകുകയായിരുന്നു. മറീന ബീച്ചിൽ അണ്ണാദുരൈ സ്മാരകത്തിനു സമീപത്തായിട്ടാണ് കരുണാനിധിക്ക് അന്ത്യവിശ്രമം അനുവദിക്കുക.

അതിശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെങ്കിലും ജനങ്ങളുടെ വികാര പ്രകടനങ്ങളാണ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നത്. വിലാപ യാത്ര കടന്നു പോകുന്ന റോഡുകളില്‍ ഡി എം കെ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കമ്പകക്കാനം കൂട്ടക്കൊല; പ്രതികളുടെ മർദ്ദനമേറ്റ ആട് ഗർഭിണി

മന്ത്രശക്തി കൈക്കലാക്കുന്നതിനായി കമ്പകക്കാനത്തെ ഒരു കുടുംബത്തിലെ നാല് പേരെ ...

news

വെറുപ്പിന്റേയും പകയുടേയും രാഷ്ട്രീയം- എം ജി ആർ ഒഴിവാക്കി, പക്ഷേ പക മനസ്സിൽ കൊണ്ട് നടന്ന് ജയലളിത?!

ജനക്കൂട്ടത്തിന്റെ നേതാവായിരുന്നു മുത്തുവേൽ കരുണാനിധി. തമിഴകത്തിന്റെ കലൈഞ്ജർ. അണ്ണാദുരൈ, ...

news

അട്ടപ്പാടി വനത്തിൽ കഞ്ചാവ് വേട്ടക്ക് പോയ വനപാലക സംഘത്തെ കാണാതായി

അട്ടപ്പാടിയിലെ വനമേഖലയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ ആറംഗ വനപാലക സംഘത്തെ കാണാതായി. ...

news

ജലനിരപ്പ് ഉയർന്നു, ഇടമലയാർ അണക്കെട്ട് വ്യാഴാഴ്‌ച തുറക്കും; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടമലയാര്‍ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി റെഡ് ...

Widgets Magazine