സ്‌റ്റാലിന്‍ പൊട്ടിക്കരഞ്ഞത് വെറുതെയല്ല, ഈ കണ്ണീരിന് വിലയിടാനാവില്ല

സ്‌റ്റാലിന്‍ പൊട്ടിക്കരഞ്ഞത് വെറുതെയല്ല, ഈ കണ്ണീരിന് വിലയിടാനാവില്ല

karunanidhi , DMK , MK Stalin , chennai , ഡിഎംകെ , എം കരുണാനിധി , രാജാജി , പൊലീസ് , എടപ്പാടി പളനിസ്വാമി
ചെന്നൈ| jibin| Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (12:30 IST)
ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മറീന ബീച്ചില്‍ സ്ഥലം അനുവദിച്ച് മദ്രാസ് ഹൈക്കോടതി വിധി കേട്ട മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ
എംകെ സ്‌റ്റാലിന്‍ പൊട്ടിക്കരഞ്ഞു. അഴഗിരിയും കനിമൊഴിയും ഈ സമയം സ്‌റ്റാലിനൊപ്പമുണ്ടായിരുന്നു.

പ്രിയനേതാവ് അണ്ണാദുരൈ സ്‌മാരകത്തിനോട് ചേര്‍ന്ന് കലൈഞ്ചര്‍ക്ക് അന്ത്യവിശ്രമം അനുവദിക്കു. മദ്രാസ് ഹൈക്കോടതിയുടെ വിധി പുറത്തുവന്നതോടെ മുദ്രാവാക്യം വിളിച്ചാണ് നേതാവിനോടുള്ള ആദരം പ്രകടിപ്പിച്ചത്.

മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന രാജാജി നഗറില്‍ തടിച്ചു കൂടിയിരുന്ന പ്രവര്‍ത്തകരോടും നേതാക്കളോടും മകന്‍ അഴഗിരിയാണ് കോടതി വിധി മൈക്കിലൂടെ വിളിച്ചു പറഞ്ഞത്.

രാജാജി ഹാളിനു പുറത്തും വഴികളിലുമായി ആയിരങ്ങളാണ് തങ്ങളുടെ നേതാവിന് അന്തിമോപചാരം അർപ്പിക്കാനായി കാത്തിരിക്കുന്നത്. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

മറീന ബീച്ചില്‍ അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ഡിഎംകെ കോടതിയെ സമീപിക്കുകൊയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :