പ്രവര്‍ത്തകര്‍ ഹാളിലേക്ക് തള്ളിക്കയറി; തിക്കിലും തിരക്കിലും രണ്ട് മരണം - സംയമനം പാലിക്കണമെന്ന് സ്‌റ്റാലിന്‍

പ്രവര്‍ത്തകര്‍ ഹാളിലേക്ക് തള്ളിക്കയറി; തിക്കിലും തിരക്കിലും രണ്ട് മരണം - സംയമനം പാലിക്കണമെന്ന് സ്‌റ്റാലിന്‍

 Karunanidhi death news , mk stalin , DMK , Police , എം കരുണാനിധി , ഡിഎംകെ , സ്‌റ്റാലിന്‍ , പൊലീസ്
ചെന്നൈ| jibin| Last Modified ബുധന്‍, 8 ഓഗസ്റ്റ് 2018 (14:20 IST)
ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച രാജാജി ഹാളിലേക്ക്പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. തിക്കിലും തിരക്കിലും രണ്ടു പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സുരക്ഷയ്‌ക്കായി ഒരുക്കിയിരുന്ന ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ഇടപ്പെട്ടു. പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ സാധിക്കില്ലെ വ്യക്തമായതോടെ പൊലീസ് ലാത്തിവീശി.

പ്രവര്‍ത്തകരും നേതാക്കളും ബഹളം വെച്ചതോടെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും മകനുമായ എം കെ സ്‌റ്റാലിന്‍ സംയമനം പാലിക്കാന്‍ ജനങ്ങളോടും പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് പ്രവർത്തകര്‍ ജാജി ഹാളിന് പുറത്ത് തടിച്ചു കൂടിയിരിക്കുന്നതും കൂടുതല്‍ പേര്‍ എത്തിച്ചേരുന്നതുമാണ് പൊലീസിനെ വലയ്‌ക്കുന്ന പ്രശ്‌നം. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ചെന്നൈ നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :