അത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റ്; രൂക്ഷവിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്

ചെന്നൈ, വെള്ളി, 2 ഫെബ്രുവരി 2018 (19:20 IST)

 kamal hassan , kamal , tamilnadu , cinema , politics , കമല്‍ഹാസന്‍ , ഹിന്ദു , ഹിന്ദു , മഹാത്മ ഗാന്ധി, അംബേദ്‌കര്‍

കമല്‍ഹാസന്‍ ഹിന്ദു വിരുദ്ധനാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ താരം നേരിട്ട് രംഗത്ത്.

സമൂഹത്തിലെ ചിലർ തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഞാന്‍ ഒരിക്കലും ഹിന്ദു വിരുദ്ധനല്ല. അങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തമിഴ് മാസികയായ ആനന്ദ വികടനിലെ സ്ഥിരം പംക്തിയിലൂടെ കമല്‍ വ്യക്തമാക്കി.

ഞാന്‍ ഹിന്ദു മതത്തിന് എതിരാണെന്നത് അങ്ങനെ അംഗീകരിക്കാന്‍ സാധിക്കും. മകൾ ശ്രുതി ഹാസനും സഹോദരൻ ചന്ദ്രഹാസനും ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരാണ്. എല്ലാ മതങ്ങളെയും ബഹുമാനത്തോടെയാണ് താന്‍ കാണുന്നത്. വോട്ട് ലഭിക്കാനല്ല ഞാന്‍ ഇങ്ങനെ സംസാരിക്കുന്നതെന്നും കമല്‍ വ്യക്തമാക്കി.

മഹാത്മ ഗാന്ധി, അംബേദ്‌കര്‍, പെറിയാര്‍ എന്നിവരെ ഗുരുക്കന്മാരുടെ സ്ഥാനത്താണ് ഞാന്‍ കാണുന്നതെന്നും കമല്‍ തന്റെ പാക്തിയിലൂടെ പറഞ്ഞു.

ജനങ്ങളുമായി സംസാരിച്ച് സംസ്ഥാനത്തിന്റെ ചിത്രം മാറ്റാനാണ് ആദ്യ രാഷ്ട്രീയ പ്രചാരണ യാത്രയിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ മാസം 21നാണ് പ്രചാരണം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബജറ്റില്‍ ഐസക് തുണച്ചു; നികുതി വെട്ടിപ്പ് കേസില്‍ നിന്നും താരങ്ങള്‍ തലയൂരിയേക്കും

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത് വിവാദത്തിലായ ബിജെപി എംപിയും സിനിമാ താരവുമായ ...

news

സനൂഷയ്ക്ക് പൊലീസിന്‍റെ അനുമോദനം, നാട്ടുകാരുടെ മനോഭാവത്തില്‍ ആശങ്കയെന്ന് നടി

ട്രെയിന്‍ യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്കുനേരെ ശക്തമായി പ്രതികരിച്ച നടി ...

news

സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ വേണോ, എകെജിക്കു സ്മാരകം?; മോദിയാണ് ഐസക്കിനും സ്വീകാര്യമാവുന്നത്: വിടി ബല്‍റാം

അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന് കണ്ണൂരിൽ സ്മാരകം നിർമ്മിക്കുന്നതിനായി ...

news

പതിനാലു വയസുകാരന്‍ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍; സഹപാഠികളെ ചോദ്യം ചെയ്യുന്നു

സ്‌കൂളിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒമ്പതാം ക്ലാസുകാരന്‍ മരിച്ചു. കരാവല്‍ ...

Widgets Magazine