‘ആമി’യില്‍ മാധവിക്കുട്ടിയുടെ ജീവിതം വളച്ചൊടിക്കുന്നു; ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി, ബുധന്‍, 31 ജനുവരി 2018 (10:33 IST)

Manju Warrier, Aami, Madhavikkutty, Kamal, Kamala Suraiyya, മഞ്ജു വാര്യര്‍, ആമി, മാധവിക്കുട്ടി, കമല്‍, കമല സുരയ്യ

കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആമി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന് അനുമതി പ്രദർശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവുമായാണ് ഇടപ്പള്ളി സ്വദേശിയായ കെ. രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 
 
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇതെന്ന് സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്‍ത്ഥവിവരങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. കഥാകാരിയുടെ ജീവിതത്തിലെ സംഭവങ്ങളൊന്നും വളച്ചൊടിക്കാനോ, മറച്ചുവെയ്ക്കാനോ സംവിധായകന് അവകാശമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
 
മാത്രമല്ല, ചിത്രത്തിന്റെ തിരക്കഥ കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും ആ ചിത്രത്തിലുണ്ടെങ്കില്‍ അതിന്റെ പ്രദര്‍ശാനുമതി നിഷേധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ഹര്‍ജി ബുധനാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീ​ടി​ന് മു​ക​ളിലേക്ക് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു; മൂന്നു മരണം

വീടിനു മുകളിലേക്ക് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു മരണം. രണ്ടുപേര്‍ക്ക് ...

news

കേന്ദ്രത്തിന്റെ ഇടപെടല്‍ തുടങ്ങി; അറ്റ്‌ലസ് രാമചന്ദ്രന്റെ കേസുകള്‍ ഒത്തുതീരുന്നു - ജനങ്ങളുടെ വിശ്വസ്തന്‍ നാട്ടിലേക്ക്‌ ?

ജ്വല്ലറി ശൃംഖലകളുടെ ഉടമയും പ്രമുഖ വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് ...

news

എല്ലാ തടസങ്ങളും നീങ്ങി; എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേയ്ക്ക് - സത്യപ്രതിജ്ഞ വ്യാഴാഴ്ച !

ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്‍‍ വീണ്ടും ...

Widgets Magazine