കമലാ ദാസിന്, മലയാളത്തിന്റെ മാധവിക്കുട്ടിക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

വ്യാഴം, 1 ഫെബ്രുവരി 2018 (11:06 IST)

Google Doodle , Kamala Das , Madhavikkutty , Kamala Surayya , ഗൂഗിൾ ഡൂഡിൽ , മാധവികുട്ടി , കമലാ സുരയ്യ

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരിയായ മാധവികുട്ടിക്ക്(കമലാ സുരയ്യ) ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. പ്രശസ്ത കലാകാരനായ മഞ്ജിത് താപ് ആണ് ഈ ഡൂഡിലിന്റെ ശില്പി. ‘എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തേ​ക്കു സ്ത്രീ​ക​ൾക്ക് ജാ​ല​കം തു​റ​ന്നു ന​ൽ​കി​യ വ്യ​ക്തി​ത്വം' എന്ന വിശേഷണത്തോടുകൂടിയാ‍ണ് ഗൂഗിൾ കമലാ സുരയ്യയെ ഓർമപ്പെടുത്തിയിരിക്കുന്നത്.
 
മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടനവധി സാഹിത്യസൃഷ്ടികളും കവിത, ജീവചരിത്രം, ചെറുകഥ എന്നിങ്ങനെയുള്ളവയെല്ലാം കമലാ സുരയ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യൂണിയന്‍ ബജറ്റ് 2018: അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാം ബജറ്റിന് തുടക്കം

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം. കാത്തിരിപ്പിന് ...

news

രാഷ്ട്രീയലക്‍ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

രാഷ്ട്രീയലക്‍ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ...

news

ആ പൂച്ചകള്‍ ചത്തതെങ്ങനെ? മീന്‍തലയില്‍ ഒളിച്ചിരിക്കുന്ന രഹസ്യമെന്ത്?

മീന്‍ കഴിച്ചാല്‍ പൂച്ച ചാകുമോ? ഇതെന്തൊരു ചോദ്യം എന്നാണോ? എങ്കില്‍ കേട്ടോളൂ, ഇടുക്കിയില്‍ ...

news

നടി അമല പോളിനോട് അശ്ലീലസംഭാഷണം നടത്തിയ വ്യവസായി അറസ്റ്റിൽ

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്തിയ വ്യവസായിയെ പോലീസ് പിടികൂടി. ചെന്നൈയിലെ ...

Widgets Magazine