രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം: സ്റ്റൈല്‍മന്നന് അ​ഭി​ന​ന്ദ​ന​വു​മാ​യി ഉലകനായകന്‍

രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച ര​ജ​നീ​കാ​ന്തി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ക​മ​ൽ​ഹാ​സ​ൻ

Rajinikanth , Kamal Haasan , MGR , Cinema , Madurai , Tamilnadu , Politics , രജനീകാന്ത് , സിനിമ , രാഷ്ട്രീയം ,  തമിഴ്നാട് , ക​മ​ൽ​ഹാ​സ​ൻ
ചെന്നൈ| സജിത്ത്| Last Modified ഞായര്‍, 31 ഡിസം‌ബര്‍ 2017 (11:09 IST)
ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാ​ഷ്ട്രീ​യ പ്ര​വേ​ശം പ്ര​ഖ്യാ​പി​ച്ച ത​മി​ഴ് ന​ട​ൻ ര​ജ​നി​കാ​ന്തി​നെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ത്തെ​യും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യെ​യും അ​ഭി​ന​ന്ദി​ച്ച ഉലകനായകന്‍, അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു. ട്വി​റ്റ​റിലൂടെയായിരുന്നു ക​മ​ലി​ന്‍റെ അ​ഭി​ന​ന്ദ​നം.

രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം എന്നത് കാ​ല​ഘ​ട്ട​ത്തിന്റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും തനിക്ക് അ​ധി​കാ​ര​ക്കൊ​തി​യി​ല്ലെ​ന്നും രാ​ഷ്ട്രീ​യ പ്ര​വേ​ശം പ്ര​ഖ്യാ​പി​ച്ച
ര​ജ​നീ​കാ​ന്ത് ആ​രാ​ധ​ക​രോ​ടു പ​റ​ഞ്ഞു. ജനങ്ങളോടുള്ള കടപ്പാട് മൂലമാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് രജനി വ്യക്തമാക്കി. നാണം കെട്ട സംഭവങ്ങളാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു.

1996ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെ രജനീകാന്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്. ര​ജ​നി​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ണ്ടെ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​നും നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :