സിനിമയിലും രാഷ്ട്രീയത്തിലും ശാശ്വതമായി ഒന്നുമില്ലെന്ന് രജനീകാന്ത്; കാലം മാറുമ്പോള്‍ എല്ലാം മാറും

ചെന്നൈ, ശനി, 30 ഡിസം‌ബര്‍ 2017 (10:36 IST)

Rajinikanth , MGR , Cinema , Madurai , Tamilnadu , Politics , രജനീകാന്ത് , സിനിമ , രാഷ്ട്രീയം ,  തമിഴ്നാട്

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ശാശ്വതമായി ഒന്നുമില്ലെന്ന് നടന്‍ രജനീകാന്ത്. കാലം വരുമ്പോൾ എല്ലാം മാറുമെന്നും ആരാധക സംഗമത്തിന്റെ നാലാംദിനത്തില്‍ താരം പറഞ്ഞു. രാഷ്ട്രീയ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് രജനിയുടെ അഭിപ്രായ പ്രകടനം. 
 
ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്നൊരു മാറ്റം തമിഴ്നാട്ടിൽ സാധ്യമാകുമോയെന്ന് മാധ്യമ പ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നൽകിയില്ല. അതേസമയം, ആരാധകരെ അഭിസംബോധന ചെയ്യവേ, എല്ലാം മാറുമെന്നു പറഞ്ഞത് അതിനുള്ള ഉത്തരമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. 
 
എംജിആറിനെ ആളുകൾ ആരാധിക്കാൻ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണെന്നും നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാൾക്ക് ആദരവ് നേടിക്കൊടുക്കുന്നതെന്നും രജനി പറഞ്ഞു. അതോടൊപ്പം കുടുംബത്തെ നന്നായി നോക്കണമെന്നും അതുവച്ചാണ് ആളുകളെ സമൂഹം വിലയിരുത്തുന്നതെന്നും രജനി പറഞ്ഞു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ എഴുത്തുകാരന്‍

രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ കന്നഡ സാഹിത്യകാരന്‍ കെഎസ് ഭഗവാന്‍. ...

news

മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കിയില്‍ പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ...

news

തിരുവന്തപുരത്ത് സിപിഎം നേതാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 12 പേര്‍ പിടിയില്‍

ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്. ഷാജു(50)വിനു വെട്ടേറ്റ ...

news

സരിത ഹാജരാക്കിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേര് നല്‍കാന്‍ നിര്‍ദ്ദേശിച്ചത് ഗണേഷ് ?; നിര്‍ണായക മൊഴിയുമായി ഫെനി ബാലകൃഷ്ണന്‍

കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ...

Widgets Magazine