കമല്‍ഹാസസന്‍ പിണറായിയുടെ ആരാധകനല്ല; ഉലകനായകന് ഇഷ്‌ടം മറ്റൊരു ‘തീപ്പൊരി നേതാവിനെ’

കൊല്‍ക്കത്ത, ശനി, 11 നവം‌ബര്‍ 2017 (15:32 IST)

 Kamal Haasan , Mamata Banerjee , Big Fan , pinarayi vijayan , Arvind kejriwal , cpm , അരവിന്ദ് കെജ്‌രിവാള്‍ , കമല്‍ഹാസന്‍ , പിണറായി വിജയന്‍ , മമതാ ബാനര്‍ജി , കമല്‍‌ഹാസന്‍ , പിണറായി

കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. കമലിനെ കാണാന്‍ കെജ്‌രിവാള്‍ ചെന്നൈയില്‍ എത്തിയതു പോലെ  പിണറായിയുമായി കൂടിക്കാഴ്‌ച നടത്താന്‍ കമല്‍ കേരളത്തിലും പോയിരുന്നു.

രാഷ്ട്രീയ ജിവിതത്തിന് തുടക്കം കുറിക്കുന്നതിനാണ് കമല്‍ ഇരുവരെയും കണ്ടത്. ഇതോടെ പല വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഉലകനായകന്‍ സി പി എമ്മുമായി അടുക്കുന്നുവെന്നും പിണറായിയാണ് അദ്ദേഹത്തിന്റെ മാതൃകാ നേതാവെന്നും തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായി.

അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത ആരാധകനാണ് താനെന്ന് കമല്‍‌ഹാസന്‍ വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടക്കുന്ന 23മത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയപ്പോഴാണ് അദ്ദേഹം മമതയുമായി കൂടിക്കാഴ്‌ച നടത്തിയതും താന്‍ ബഹുമാനത്തോടെ കാണുന്ന നേതാവ് ആരെന്ന് വെളിപ്പെടുത്തിയതും.

ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും. ഈ ചലച്ചിത്ര കുടുംബത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കമല്‍ വ്യക്തമാക്കി. ചടങ്ങില്‍ കമലും മമതയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സരിതയുടെ ടീം സോളാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മമ്മൂട്ടി, എന്തുകൊണ്ട് അന്വേഷിച്ചില്ല: ജോസഫ് വാഴക്കന്‍

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ...

news

ബിജെപി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനം; ബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും - സൂചന നല്‍കി തുഷാര്‍

എന്‍ഡിഎ പാളയത്തില്‍ നിന്ന് ബിഡിജെഎസ് മാറുന്നുവെന്ന സൂചന നൽകി അധ്യക്ഷന്‍ തുഷാര്‍ ...

news

അങ്ങനെ അമീറുള്‍ ആ കുറ്റം ഏറ്റെടുത്തു... - ജിഷ കേസില്‍ സംഭവിച്ചത്

കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം വക്കീല്‍ ...

news

പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ഇതുപോലെ നടത്തണം !

ഒരാളെ ഇഷ്ടപ്പെട്ട് അവരോട് പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ...

Widgets Magazine