തമിഴ്നാട്ടിൽ ബന്ദിന്റെ പ്രതീതി; അതിർത്തികളിൽ വാഹനം തടയുന്നു - ചിലയിടങ്ങളിൽ സംഘർഷം

ചെന്നൈയിൽ സ്ഥിതി സങ്കീർണ്ണം; ചിലയിടങ്ങളിൽ സംഘർഷം

Jayalalitha , jaya , Tamil Nadu CM , Appolo hospital , death , recovery , അപ്പോളോ ആശുപത്രി , ജയലളിത , ജയലളിത മരിച്ചു നിരോധനാജ്‌ഞ, ട്രെയിന്‍ , മെഡിക്കല്‍ ബുള്ളറ്റിന്‍ , റിച്ചാർഡ് ബെയ്‍ലി  , മരണവാർത്ത
ചെന്നൈ| jibin| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (02:00 IST)
ജയലളിതയുടെ മരണ വിവരം പുറത്തുവന്നതോടെ പ്രവർത്തകരും ജനങ്ങളും ചെന്നൈയിലേക്ക്. തമിഴ്‌നാട് അതിർത്തികളിൽ വാഹനങ്ങൾ തടയുകയണ്. ഇതുമൂലം സുരക്ഷാപ്രശ്നമുണ്ടാകാതിരിക്കാൻ പൊലീസ് അതീവ ജാഗ്രതയിലാണ്. തമിഴ്നാട്ടിൽ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്. ചിലയിടങ്ങളിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുണ്ട്.

തമിഴ്നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ശക്തമാണ്. പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള. കർണാടക, തെലങ്കാന അതിർത്തികളിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ മുൻകരുതലുകൾക്കു ശേഷമാണ് ജയലളിതയുടെ അപ്പോളോ ആശുപത്രി അധികൃതർ പുറത്തുവിട്ടത്.

മരണവാർത്ത ഔദ്യോഗികമായി പുറത്തുവിടുന്നതിനു മുമ്പ് തന്നെ എഐഎഡിഎംകെ നേതാക്കളും മറ്റും ആശുപത്രി വിട്ടിരുന്നു. ആശുപത്രിയും പരിസരവും പൊലീസിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു മൂന്നു ദിവസം അവധിയാണ്.

ജയലളിതയ്‌ക്ക് പിൻഗാമിയായി ഒ പനീർസെൽവം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. തിങ്കളാഴ്‌ച രാത്രിയോടെ എംഎൽഎമാരുടെ യോഗം ചേരുകയും പനീർ സെൽവത്തിനെ അമ്മയുടെ പിൻഗാമിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ ജയലളിതയുടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :