ചെന്നൈയിൽ സുരക്ഷ അതിശക്തം; തമിഴ്നാട്ടിൽ ഏഴ് ദിവസത്തെ ദു:ഖാചരണം

അമ്മയുടെ മരണം തമിഴ്നാട്ടിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം

  Jayalalitha , jaya , Tamil Nadu CM , Appolo hospital , death , recovery , അപ്പോളോ ആശുപത്രി , ജയലളിത , ജയലളിത മരിച്ചു നിരോധനാജ്‌ഞ, ട്രെയിന്‍ , മെഡിക്കല്‍ ബുള്ളറ്റിന്‍ , റിച്ചാർഡ് ബെയ്‍ലി
ചെന്നൈ| jibin| Last Updated: ചൊവ്വ, 6 ഡിസം‌ബര്‍ 2016 (01:14 IST)
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന തമിഴ്‌നാട്
മുഖ്യമന്ത്രി ജെ (68) അന്തരിച്ച വാർത്ത പുറത്തുവന്നതോടെ ചെന്നൈയിൽ സുരക്ഷ ശക്തമാക്കി. തമിഴ്നാട്ടിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

ആശുപത്രിയിൽ നിന്നും പോയസ് ഗാർഡനിലേക്കുള്ള വഴിയിൽ 300 ഓളം പൊലീസിനെ വിന്യസിച്ചു. അപ്പോളോ ആശുപത്രിയിലേക്ക് ആംബുലൻസും ജയലളിതയുടെ ഔദ്യോഗിക വാഹനവും എത്തിച്ചേർന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് കൂടുതൽ പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്.

തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ. ഉടന്‍ തന്നെ പത്രസമ്മേളനം നടത്തി മരണ വിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. അപ്പോളോ ആശുപത്രി മുതൽ പോയ്‌സ് ഗാർഡൻവരെ പ്രത്യേക സുരക്ഷയണ് ഏർപ്പെടുത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :