ജയലളിത - ജീവിതം, രാഷ്ട്രീയം, അധികാരം

സംഭവ ബഹുലമായ അനധികൃത സ്വത്തുസമ്പാദന കേസിന്റെ നാള്‍‌വഴികളിലേക്ക്...

Jayalalitha, Movie, Curreption, Police Case, Politics, ജയലളിത, സിനിമ, സ്വത്തുസമ്പാദന കേസ്, രാഷ്ട്രീയം
Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (00:50 IST)
1991ലെ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയെങ്കിലും വിവാദങ്ങളായിരുന്നു കൂടെയുണ്ടായിരുന്നത്. അതിനുശേഷം 1996ൽ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോൾ വിവാദങ്ങളുടെ ശക്തി എന്താണെന്ന് ജയലളിത തിരിച്ചറിയുകയായിരുന്നു. 1997ൽ ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കുറ്റം ചുമത്തി ഡി എം കെ സർക്കാർ ജയലളിതക്കെതിരെ കേസെടുക്കുന്നത്.

ഡി‌എംകെ കാണിച്ച പ്രവൃത്തിക്ക് അടുത്ത തവണ അധികാരത്തിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്ത് തന്റെ രാഷ്ട്രീയപക തീര്‍ക്കുകയായിരുന്നു ജയ ചെയ്തത്. അഴിമതിക്കേസ് മൂലം മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലുമാസം ഇവര്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടര്‍ന്നു. അപ്പോഴാണ് ഈ പകപോക്കല്‍ നടന്നത്.
മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രിം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു.

ശേഷം ഡമ്മി മുഖ്യമന്ത്രിയായി പനീര്‍ശെല്‍വത്തെ അവരോധിച്ച് അണിയറയ്ക്ക് പിന്നില്‍ നിന്ന് ജയ തമിഴകം നിയന്ത്രിച്ചു. സിനിമാക്കഥ പോലെ തന്നെ സസ്പെന്‍സുകള്‍ നിറഞ്ഞതാണ് ജയലളിതയുടെ രാഷ്ട്രീയ ജീവിതവും. അനധികൃത സ്വത്ത് സമ്പാദക്കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ അതുവരെ തമിഴ്‍ നാടിന്റെ നായിക ആയിരുന്ന ജയലളിതയുടെ യശസ്സിന് മേൽ കറുപ്പുനിഴൽ വീണു. എന്നാൽ പതിനെട്ട് വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2015ൽ സുബ്രഹ്മണ്യന്‍ സ്വാമി ജയലളിതയുടെ മുന്നിൽ മുട്ടുമടക്കി. കേസിന്റെ നാൾവഴികൾ അവിശ്വസനീയം നിറഞ്ഞതാണ്. സംഭവ ബഹുലമായ അനധികൃത സ്വത്തുസമ്പാദന കേസിന്റെ നാള്‍‌വഴികളിലേക്ക്...

1. 1996 ജൂൺ 14:
ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ജയലളിക്കെതിരെ ഹർജി ഫയൽ ചെയ്തു.
2. 1996 ജൂൺ 18: നിലവിൽ ഭരണത്തിൽ ഇരുന്ന സർക്കാർ വിജിലൻസ് ആൻ ആൻഡി കറപ്ഷൻ ബ്യൂറോയോട് ജയലളിതക്കെതിരെ എഫ് ഐ ആർ രേഖപ്പെടുത്താൻ നിർദ്ദേശം നൽകി.
3. 1996 ജൂൺ 21: സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി അന്വേഷിക്കാൻ ജില്ലാ സെഷൻസ് ജഡ്ജ് ലതിക സരണി ഐ പി എസിന് നിർദ്ദേശം നൽകി.
4. 1997 ജൂൺ 4: 66.65 കോടിയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ ഡി എം കെയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
5. 1997 ഒക്ടോബർ 21: ജയലളിത, വി.കെ ശശികല, വി.എൻ സുധാകരൻ, ജെ. ഇളവരശി എന്നിവർക്കെതിരെ കോടതി കുറ്റം ചുമത്തി. (ഡി എം കെയുടെ ഉയരത്തിൽ ഇവരായിരുന്നു).
6. 2002 നവംബർ മുതൽ 2003 ഫെബ്രുവരി വരെ: കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയിരുന്ന 76 സാക്ഷികളെ കോടതി വിളിച്ചുവരുത്തി. എന്നാൽ എല്ലാവരും കൂറുമാറി. ഇത് വലിയ വാർത്തയായിരുന്നു.
7. 2003 ഫെബ്രുവരി 28: കേസ് തമിഴ്നാട്ടിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡി എം കെ നേതാവ് അൻപഴകൻ സുപ്രീംകോടതിയെ സമീപിച്ചു. പ്രധാനസാക്ഷികൾ എല്ലാം കൂറുമറിയതോടെ ആണിത്.
8. 2003 നവംബർ 18: ചെന്നൈയിൽ വിചാരണ ശരിയായി നടക്കാൻ സാധ്യതയില്ല എന്ന് നിരീക്ഷിച്ച് വിചാരണ സുപ്രീംകോടതി ബംഗളൂരുവിലേക്ക് മാറ്റി. ഡി എം കെ നേതാവ് അൻപഴകന്റെ ഹർജി പരിഗണിച്ചാണ് സുപ്രിംകോടതി ഇങ്ങനെ വിധിച്ചത്.
9. 2003 ഡിസംബർ മുതൽ 2005 മാർച്ച് വരെ: ബി വി ആചാര്യ സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറായി ബംഗളൂരുവിൽ പ്രത്യേക കോടതി സ്ഥാപിച്ചു.
10. 2010 ജനുവരി 22: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ ആരംഭിച്ചു.
11. 2011 ഒക്ടോബർ 20, 21, നവംബർ 22, 23: ജയലളിത കോടതിയിൽ ഹാജരായി. കോടതി ആയിരത്തിൽപ്പരം ചോദ്യങ്ങൾ ജയലളിതയോട് ചോദിച്ചു. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ജയലളിത വിചാരണവേളയിൽ ആരോപിച്ചു.
12. 2012 ആഗസ്റ്റ് 13: ജി. ഭവാനി സിങ്ങിനെ സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടർ (എസ്്.പി.പി) ആയി നിയമിച്ചു.
13. 2012 ആഗസ്റ്റ് 23: ഭവാനിയുടെ നിയമനത്തെ ചോദ്യം ചെയ്ത് അൻപഴകൻ ഹൈകോടതിയെ സമീപിച്ചു.
14. 2012 ആഗസ്റ്റ് 26: സിങ്ങിനെ പ്രൊസിക്യൂട്ടർ സ്ഥാനത്തുനിന്ന് മാറ്റി.
15. 2012 ആഗസ്റ്റ്-സെപ്റ്റംബർ: എസ്.പി.പി സ്ഥാനത്തുനിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സിങ് സുപ്രീംകോടതിയെ സമീപിച്ചു. സിങ്ങിനെ വീണ്ടും എസ്.പി.പി സ്ഥാനത്ത് നിയമിച്ചു.
16. 2012 ആഗസ്റ്റ് 30: പ്രത്യേക കോടതി ജഡ്ജ് ബാലകൃഷ്ണൻ വിരമിച്ചു.
17. 2012 ഒക്ടോബർ 29: ജോൺ മൈക്കൽ കൻഹയെ പ്രത്യേക കോടതിയുടെ ജഡ്ജായി ഹൈകോടതി നിയമിച്ചു.
18. 2014 ആഗസ്റ്റ് 28: വിചാരണ അവസാനിച്ചു. സെപ്റ്റംബർ 20 വിധി പറയാനായി മാറ്റി.
19. 2014 സെപ്റ്റംബർ 15: സുരക്ഷാ കാരണങ്ങളാൽ വിധി പ്രസ്താവിക്കുന്ന സ്ഥലം മാറ്റണമെന്ന് ജയലളിത അപേക്ഷ നൽകി.
20. 2014 സെപ്റ്റംബർ 16: ജയലളിതയുടെ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി, വിധി പ്രസ്താവിക്കുന്ന സ്ഥലം ബംഗളൂരു സെൻട്രൽ ജയിലിനടുത്തേക്ക് മാറ്റി. കേസ് വിധി പറയാനായി സെപ്റ്റംബർ 27ലേക്കും മാറ്റി.
21. 2014 സെപ്റ്റംബർ 27: കേസ്സിൽ ബാംഗ്ലൂർ പാരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വളപ്പിലെ പ്രത്യേക അപ്പീൽ കോടതി ജയലളിതയടക്കം നാലു പേർ ജയലളിത അടക്കം നാലുപേർ കുറ്റക്കാരെന്നെ് കണ്ടെത്തി, നാലു വർഷം തടവും 100 കോടി രൂപ പീഴയും വിധിച്ചു. ജോൺ മൈക്കൽ കുൻഹയാണ് വിധി പ്രസ്താവം നടത്തിയത്.
22. 2014 സെപ്റ്റംബർ 29: ജാമ്യത്തിനായി ജയലളിത കർണാടക ഹൈക്കോടതിയെ സമീപിച്ചു
23. 2014 ഒക്ടോബർ 7: ജാമ്യത്തിനായുള്ള ജയയുടെ അപ്പീൽ ഹൈക്കോടതി തള്ളി
24. 2014 ഒക്ടോബർ 17: പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു; ജയലളിതക്ക് ജാമ്യം ലഭിച്ചു.
25. 2014 ഒക്ടോബർ 18: ജയലളിത ജയിൽ മോചിതയായി.
26. 2015 മേയ് 11: കർണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :