കണ്ണീര്‍ കൊണ്ടൊരു ക്രിസ്തുമസ്; കറുത്ത കൊടികളും ഉറ്റവരുടെ ചിത്രങ്ങളുമായി തീരപ്രദേശം

പ്രാർഥനകളോടെ തീരപ്രദേശം; മടങ്ങിയെത്താനുള്ളത് 200ലേറെ തൊഴിലാളികൾ

തിരുവനന്തപുരം| AISWARYA| Last Modified ചൊവ്വ, 26 ഡിസം‌ബര്‍ 2017 (07:37 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽപ്പെട്ട
മല്‍സ്യത്തൊഴിലാളികളുടെ പുതിയ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കൊച്ചിയില്‍നിന്ന് പോയ ഒന്‍പതു ബോട്ടുകളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്. മലയാളികള്‍ ഉള്‍പ്പെടെ 92 മല്‍സ്യത്തൊഴിലാളികള്‍ ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നതായാണ് കണക്ക്.

അതേസമയം കറുത്ത കൊടികളും മരിച്ചവരുടെ ചിത്രങ്ങളുമായാണ് തീരപ്രദേശം ഇത്തവണ ക്രിസ്മസിനെ സ്വീകരിച്ചത്. പള്ളിമുറ്റത്തെ ബോർഡുകളിൽ നിന്ന് ഉറ്റവരുടെ പേരുകൾ വെട്ടുന്നതും കാത്തു കഴിയുകയാണ് നിരവധി കുടുംബങ്ങൾ ഇന്നും തീരദേശത്ത്. ഓഖി ചുഴലിക്കാറ്റിൽപെട്ട 207 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണു കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട കണക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :