ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; അക്രമിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികമെന്ന് പൊലീസ്

ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; അക്രമിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികമെന്ന് പൊലീസ്

 indian student , US , police , Sharath , shoot death , America , ശരത് കൊപ്പു , അമേരിക്ക , തെലങ്കാന , വെടിയേറ്റു , പൊലീസ് , മരണം
ഹൈദരാബാദ്| jibin| Last Modified ഞായര്‍, 8 ജൂലൈ 2018 (10:42 IST)
തെലങ്കാനയില്‍നിന്നുള്ള വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലുങ്കാന വാറങ്കല്‍ സ്വദേശിയായ ശരത് കൊപ്പു ആണ് മരിച്ചത്.

കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റത്. മിസൗറി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു ഇരുപത്തിയാറുകാരനായ ശരത്ത്.

മോഷണ ശ്രമത്തിനിടെയാണ് ശരത്തിനെ വെടിയേറ്റതെന്നാണ് സംശയം. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ഇയാളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 10000 ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :