പെനാൽറ്റി ഷൂട്ടൗട്ടില്‍ റഷ്യ വീണു; ക്രൊയേഷ്യ സെമിയില്‍

സോച്ചി, ഞായര്‍, 8 ജൂലൈ 2018 (10:25 IST)

  croatia , Russia , world cup , fifa , England , ക്രൊയേഷ്യ , പെനാൽറ്റി , ലോകകപ്പ് , റഷ്യ

പെനാൽറ്റി ഷൂട്ടൗട്ടില്‍ ആതിഥേയരായ റഷ്യയെ തോല്‍പ്പിച്ച് ലോകകപ്പ് സെമി ഫൈനലില്‍. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമും 2-2ന്റെ സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.  

ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളി. മറ്റൊരു സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും. 20 വര്‍ഷത്തിന് ശേഷമാണ് ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനലില്‍ ഇടം നേടിയത്.

മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടു നിന്നത് ക്രൊയേഷ്യയാണെങ്കിലും റഷ്യയുടെ പ്രതിരോധത്തിനു മുന്നില്‍ അവരുടെ നീക്കങ്ങള്‍ വിഫലമായി. ഡെനിസ് ചെറിഷേവിന്റെ അത്യുഗ്രന്‍ ഗോളിന് 31മത് മിനുട്ടില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 39മത് മിനിറ്റില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടിയതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

റാക്കിറ്റിച്ച്, വിദ, മോഡ്രിച്ച്, ബോറോസോവിച്ച് എന്നിവർ ക്രൊയേഷ്യയ്ക്കായി ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടു. കൊവാസിച്ചിന്റെ കിക്ക് അക്കിൻഫീവ് സേവ് ചെയ്തു.

ഫൈഡോർ സ്മോളോവ് (സുബാസിച്ച് സേവ് ചെയ്തു), മാരിയോ ഫെർണാണ്ടസ് എന്നിവർ കിക്ക് പാഴാക്കിയതാണ് റഷ്യയ്‌ക്ക് പാരയായത്. സഗോവ്, ഇഗ്നാഷെവിച്ച്, സഗോയേവ് എന്നിവർ ലക്ഷ്യം കണ്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

വീണ്ടും തിരിച്ചടി, നിലപാട് വ്യക്തമാക്കാതെ ക്ലബ്ബ്‍; ഹ്യൂം ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

ഐഎസ്എല്ലിലെ സൂപ്പര്‍താരവും ആരാധകരുടെ പ്രിയതാരവുമായ ഇയാന്‍ ഹ്യൂം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ...

news

ബ്രസീലിന്റെ പ്രതീക്ഷകളും അവസാനിച്ചു; ഈ ലോകകപ്പ് ഇനി യൂറോപ്പിന്റേത് മാത്രം

ഒടുവിൽ ആരാധകരുടെ പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ച് ബ്രസീലും ലോകകപ്പിൽ നിന്നും പുറത്തായി. ...

news

ബ്രസീൽ മടങ്ങുന്നു, ഫ്രാൻസിനോട് പൊരുതാൻ ബെൽജിയം സെമിയിൽ

മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് ബെൽജിയം ലോകകപ്പ് സെമിയിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ട് ...

news

യുറഗ്വായെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

യുറഗ്വായെ തകര്‍ത്ത് ലോകകപ്പ് ഫുട്ബോളിന്‍റെ സെമി ഫൈനലില്‍ ഫ്രാന്‍സ് ഇടം പി‌ടിച്ചു. ...

Widgets Magazine