മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു

mm jacob , congress , mm jacob death news , കോണ്‍ഗ്രസ് , എംഎം ജേക്കബ് , എംഎം ജേക്കബ് അന്തരിച്ചു
കോട്ടയം| jibin| Last Modified ഞായര്‍, 8 ജൂലൈ 2018 (10:08 IST)
മുൻ മേഘാലയ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ എംഎം ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്കു രണ്ടിന് രാമപുരം പള്ളിയിൽ നടത്തും.

ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് രാമപുരം മുണ്ടയ്ക്കലിലെ സ്വവസതിയിൽ നിന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ പരേതയായ അച്ചാമ്മ കുന്നുതറ തിരുവല്ല സ്വദേശിനിയാണ്. ജയ, ജെസ്സി, എലിസബത്ത്, റേച്ചല്‍ എന്നിവരാണ് മക്കള്‍.

മൂന്നു തവണ കേന്ദ്ര മന്ത്രി പദം അലങ്കരിച്ചിരുന്നു. 1995 മുതല്‍ 2017 വരെയുള്ള മേഘലായ ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996 ല്‍ ചുരുങ്ങിയ സമയത്തേക്ക് അരുണാചല്‍ പ്രദേശിന്റെ ഗവര്‍ണര്‍ സ്ഥാനവും എം എം ജേക്കബ് വഹിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എം എം ജേക്കബ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :