ദൈവമുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാൽ ആ നിമിഷം രാജിവെക്കാമെന്ന് ഫിലിപ്പിൻസ് പ്രസിഡന്റ്

Sumeesh| Last Modified ശനി, 7 ജൂലൈ 2018 (19:58 IST)
ദവോ സിറ്റി: ദൈവമുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാൽ താൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കാമെന്ന് ഫിലിപ്പിൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെ. മനുഷ്യന് ദൈവത്തോട് സംസാരിക്കാൻ സാധിക്കുന്നതിന്റെ ചിത്രമോ സെൽഫിയോ എന്തെങ്കിൽ ആരെങ്കിലുമൊരാൾ കൊണ്ടുവന്നൽ ആ നിമിഷം തന്നെ താൻ രാജി വെക്കാൻ തയ്യാറാണെന്ന് ഡ്യുട്ടർറ്റെ പറഞ്ഞു.

ദൈവം എന്ന സങ്കൽപ്പത്തിലെ യുക്തി എന്താണെന്നാണ് ഡ്യുട്ടർറ്റെ ചോദിക്കുന്നത്. പ്രപഞ്ചത്തിലുണ്ടാകുന്ന വ്യതിയാനത്തിന്റെ ഭാഗമായി മനുഷ്യ വംഷം നഷിക്കാൻ പോകുന്നത് തടയാൻ ഏതെങ്കിലും ശക്തിക്ക് സാ‍ധിക്കുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. ദവോ സിറ്റിയിൽ നടന്ന ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് ഡ്യുട്ടർറ്റെ ഇക്കാര്യങ്ങൾ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :