യാത്രക്കാർക്കുള്ള സൌജന്യ ഇൻഷൂറൻസ് പരിരക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽ‌വേ

ശനി, 11 ഓഗസ്റ്റ് 2018 (18:53 IST)

ഡൽഹി: ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്കായി റെയിൽ‌വേ നൽകുന്ന സൌജന്യ ഇൻഷുറൻസ് പരിരക്ഷ ഒഴിവാക്കാൻ ഇന്ത്യൻ റെയിൽ‌വേ തീരുമാനിച്ചു. ട്രെയിൻ അപകടങ്ങളിൽ യാത്രക്കാർക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് റെയിൽ‌വേ ഒഴിവാക്കാൻ ഒരുരുങ്ങുന്നത്. 
 
അപകടങ്ങളിൽ അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷം രൂപയും പരിക്കുകൾ പറ്റിയാൽ 2 ലക്ഷം രൂപയും ഇൻഷുറൻസ് വഴി നൽകിയിരുന്നു. എന്നാൽ ഇനി മുതൽ ഇൻഷൂറൻസ് യാത്രക്കാർക്ക ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുക്കാനുള്ള സംവിധാനമാണ് കൊണ്ടുഅരുന്നത്. 
 
ടിക്കറ്റ് തുകക്ക് പുറമെ അധിക തുക നൽകി മാത്രമേ ഇനി ഇൻഷൂറൻസ് പരിരക്ഷ നേടനാവു. എത്ര തുക അധികമായി നൽകണം എന്നത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകു. സെപ്ടംബർ ഒന്നു മുതൽ പുതിയ തീരുമാനം നടപ്പിലാകും. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2017 ഡിസംബറിലാണ് ഐ ആ‍ർ സി ടി സി സൌചന്യ ഇൻഷൂറൻസ് പരിരക്ഷ നൽകി തുടങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീണ്ടും മഴയെത്തും; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു - താഴ്‌ന്ന പ്രദേശങ്ങളില്‍ ദുരിതം

നേരിയ ശമനത്തിനു ശേഷം ശക്തമായ മഴ കേരളത്തിലേക്ക് വീണ്ടും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ ...

news

കൂൺ കഴിച്ച വീട്ടമ്മ മരിച്ചു; ഭർത്താവും രണ്ട് മക്കളും ചികിത്സയിൽ

പെരിമ്പാവൂരിൽ കുൺ കറി കഴിച്ച വീട്ടമ്മ മരിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് ...

news

ജനപ്രിയ ചിത്രത്തിനും ഇനി മുതൽ ഓസ്കാർ !

ഓസ്കാർ അവാർഡുകളി ജനപ്രിയ ചിത്രം എന്ന ക്യാറ്റഗറി കൂടി ഉൾപ്പെടുത്തിയതായി അക്കാദമി ഓഫ് ...

news

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരാണ് മമതയുടെ വോട്ട്ബാങ്ക്: തൃണമൂലിനെ പിഴുതെറിയുമെന്ന് അമിത് ഷായുടെ വെല്ലുവിളി

മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് ബംഗ്ലാദേശിൽ നിന്നും ...

Widgets Magazine