ജനപ്രിയ ചിത്രത്തിനും ഇനി മുതൽ ഓസ്കാർ !

Sumeesh| Last Modified ശനി, 11 ഓഗസ്റ്റ് 2018 (18:05 IST)
അമേരിക്ക: അവാർഡുകളി ജനപ്രിയ ചിത്രം എന്ന ക്യാറ്റഗറി കൂടി ഉൾപ്പെടുത്തിയതായി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് സയന്‍സസ് അറിയിച്ചു. ജനപ്രിയ ചിത്രങ്ങളെ പുരസ്കാരങ്ങൾക്ക് പരിഗണീക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കാദമിയുടെ പുതിയ തീരുമാനം.

സ്റ്റാര്‍ വാര്‍സ്, വണ്ടര്‍ വുമണ്‍. ബ്ലാക് പാന്തർ എന്നീ ജന ശ്രദ്ധയാകർശിച്ച വാണിജ്യ ചിത്രങ്ങളെ ഓസ്കാറിൽ പരിഗണിക്കുന്നില്ല എന്ന് വലിയ രീതിയിൽ വിമർശം ഉയർന്നിരുന്നു. ബ്ലാക്ക് പാന്തറിന് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നൽകണമെന്ന വാദം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമാനവുമായി അക്കാദമി രംഗത്തെത്തുന്നത്.

അതേ സമയം പുതിയ നടപടിക്കെതിരെ എതിർപ്പും രൂക്ഷമാണ്.
ഓസ്കാർ അവാർഡ്ദാനച്ചങ്ങ് തത്സമ സം‌പ്രേക്ഷണം നാല് മണിക്കൂറിൽ നിന്നും മൂന്നു മണിക്കൂറായി ചുരുക്കാനും അക്കാദമി തിരുമാനിച്ചിട്ടുണ്ട്, ഇതിനായി. 24 അവാർഡുകൾ പരസ്യ ഇടവേളകളിൽ നൽകുമെന്നും അക്കാദമി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :