കൂൺ കഴിച്ച വീട്ടമ്മ മരിച്ചു; ഭർത്താവും രണ്ട് മക്കളും ചികിത്സയിൽ

Sumeesh| Last Modified ശനി, 11 ഓഗസ്റ്റ് 2018 (18:25 IST)
കൊച്ചി: പെരിമ്പാവൂരിൽ കുൺ കറി കഴിച്ച വീട്ടമ്മ മരിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. തോമ്പ്രാകുടി അംബുജാക്ഷന്റെ ഭാര്യ ജിഷാരയാണ് മരിച്ചത്. ഭക്ഷ്യവിഷബാധക്കുള്ള ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

ഭർത്താവ് അംബുജാക്ഷൻ, മക്കളായ അഥർവ്, അപൂർവ എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട് എന്നാ‍ണ് റിപ്പോർട്ടുകൾ. ഇരിങ്ങോളിൽ വനത്തിൽ നിന്നും ശേഖരിച്ച കൂണാണ് ഇവർ കഴിച്ചത്
ഇതോടെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും
ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :