ഏഷ്യാനെറ്റ് വില്‍ക്കുന്നു; വാങ്ങുന്നവര്‍ ചില്ലറക്കാരല്ല !

ഏഷ്യാനെറ്റ് വില്‍ക്കുന്നു, വാങ്ങുന്നത് ആഗോള ഭീമന്‍ ഡിസ്‌നി

Disney , Asianet , Stat , Fox , ഏഷ്യാനെറ്റ് , സ്റ്റാര്‍ നെറ്റ്‌വര്‍ക്ക്  , ഡിസ്‌നി , ഫോക്സ്
സജിത്ത്| Last Modified ശനി, 16 ഡിസം‌ബര്‍ 2017 (17:17 IST)
സ്റ്റാര്‍ നെറ്റുവര്‍ക്കിന് കീഴിലുള്ള ഏഷ്യാനെറ്റ്
ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ ചാനലുകള്‍ ഡിസ്‌നി ഏറ്റെടുക്കുന്നു. 52.4 ബില്യണ്‍ ഡോളറിനാണ് ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെ ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സ് ഡിസ്‌നി ഏറ്റെടുക്കുന്നത്.

ഇതോടെ ഇന്ത്യയില്‍ നിലവിലുള്ള 49 എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും പത്ത് സ്‌പോര്‍ട്‌സ് ചാനലുകളും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറും ഡിസ്‌നിയുടെ കീഴിലാകും. കേരളത്തില്‍ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളായിരുന്നു സ്റ്റാറിന്റെ കീഴിലുണ്ടായിരുന്നത്.

അതോടൊപ്പം ഇന്ത്യയില്‍ ടാറ്റാ സ്‌കൈയിലുള്ള സ്റ്റാറിന്റെ ഇന്‍വെസ്റ്റ്‌മെന്റും ഡിസ്‌നിയിലേക്ക് മാറ്റപ്പെടുകയും ചെയ്യും. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റര്‍ എന്ന പദവിയി ഡിസ്‌നിക്ക് സ്വന്തമാകും. നിലവില്‍ ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രങ്ങളുടെ വിതരണക്കാരാണ് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സ്.

നിലവില്‍ ഡിസ്‌നിയുടെ, എട്ട് കുട്ടികള്‍ക്കുള്ള ചാനലുകളും യൂത്ത് എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളുമാണ് ഇന്ത്യയിലുള്ളത്. യുടിവി ആക്ഷന്‍, ബിന്ദാസ്, യുടിവി മൂവീസ് എന്നിങ്ങനെയുല്‍ള ചാനലുകളും ഡിസ്‌നിയുടെ ഉടമസ്ഥതയിലാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :