‘കുമ്മനാനായെ പറപ്പിക്കൂ, അര്‍മ്മാദിക്കൂ’; ‍ഇത് അധികൃതര്‍ക്ക് പണിയാകും !

ബുധന്‍, 6 ഡിസം‌ബര്‍ 2017 (09:18 IST)

കൊച്ചി മെട്രോയുടെ ലോഗോയിലുള്ള ആനക്കുട്ടന് പേര് ക്ഷണിച്ചതിന് പിന്നാലെയാണ് എന്ന പേര് ട്രോളന്‍മാര്‍ക്കിടയില്‍ ആഘോഷമായത്. എന്നാല്‍ ഇപ്പോള്‍ കുമ്മനാനയുടെ പേരില്‍ ഗെയിമും എത്തി. കുമ്മനാന ഡോട്ട് കോം എന്ന സൈറ്റിലാണ് ഗെയിമുള്ളത്.
 
കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ എന്നാണ് ഗെയിമിന്റെ പേര്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തള്ളാന്‍ തയ്യാറാണോ എന്ന ഓപ്ഷന്‍ വരും. ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്റ് ലഭിക്കും. എന്നാല്‍ പ്ലേ സ്റ്റോറില്‍ ഈ ഗെയിമില്ല. 
 
കൊച്ചി മെട്രോയുടെ ലോഗോയിലുള്ള ആനക്കുട്ടന് അധികൃതര്‍ പേരുകള്‍ ക്ഷണിച്ചപ്പോള്‍ ലിജോ വര്‍ഗീസ് എന്നയാളായിരുന്നു കുമ്മനാന എന്ന പേര് കമന്റ് ചെയ്തത്. ഇതിന് പിന്നാലെ ആ പേര് ജനപ്രിയമാവുകയും കെഎംആര്‍എലിന്റെ നിബന്ധനപ്രകാരം ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുകയുമായിരുന്നു. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരുമായി സാമ്യമുള്ളതിനാല്‍ പേര് അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി അധികൃതര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മലപ്പുറത്ത് ഫ്ളാഷ്മോബ് അവതരിപ്പിച്ച പെണ്‍കുട്ടികളെ പ്രശംസിച്ചു; ആര്‍ജെ സൂരജിനെതിരെ നടപടിയുമായി റേഡിയോ മലയാളം 98.6

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് പെൺകുട്ടികൾ നടത്തിയ ...

news

'പിണറായി സര്‍ക്കാര്‍ ഒപ്പമുണ്ട്, എല്ലാ സഹായവും ലഭ്യമാക്കും’; മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ച് കോടിയേരി

വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളും ആവശ്യങ്ങളും കേട്ട് സിപിഐ എം ...

Widgets Magazine