റെയില്‍വേ സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യ; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തി രസിച്ച് യാത്രക്കാര്‍

ന്യൂഡല്‍ഹി, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:20 IST)

Suicide , Delhi railway station  ,  Death , ആത്മഹത്യ , വീഡിയോ , റെയില്‍വേ സ്റ്റേഷന്‍ , ഡല്‍ഹി

റെയില്‍വേ സ്റ്റേഷനില്‍ യുവാവ് തീകൊളുത്തി ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ ഡല്‍ഹിയിലെ സക്കുര്‍ ബസ്തി റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്. തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം യുവാവിന്റെ ശരീരം കത്തുന്നത് മൊബൈലില്‍ പകര്‍ത്താനായിരുന്നു യാത്രക്കാര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
 
ബാഗില്‍ കരുതിയ മണ്ണെണ്ണ പുറത്തെടുത്ത് ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. യുവാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പഞ്ചാബില്‍ നിന്നുള്ളയാളാണ് യുവാവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോക്കല്‍ പൊലീസാണ് കേസ് കൈകാര്യം ചെയ്യേണ്ടത് എന്ന് പറഞ്ഞു റെയില്‍വേ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞതായും ആരോപണമുണ്ട്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഓഖി ചുഴലിക്കാറ്റ്; വ്യത്യസ്തനായി ഇന്നസെന്റ്

ഓഖി ചുഴലിക്കാറ്റിൽ ദു‌രിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടനും എം പിയുമായ ഇന്നസെന്റ്. ...

news

വിമര്‍ശിക്കുന്നവരെ കൊല്ലുന്ന വില്ലനാണ് അമിത് ഷാ: രാഹുല്‍ ഗാന്ധി

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ ‘ഷാകാല്‍’ എന്ന പ്രശസ്ത ബോളിവുഡ് വില്ലന്‍ ...

news

നിങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു, നിങ്ങൾക്കൊപ്പം എന്തിനും ഞാനുണ്ട്: പൂന്തുറയിലെ ജനങ്ങളോട് വി എസ്

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ടതില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ ...

Widgets Magazine