ജന്മനാട്ടില്‍ അവഗണന; കാലുകള്‍ അടിച്ചു തകര്‍ത്തതോടെ ‘മെസി’ നടപ്പാതയിലേക്ക് വീണു - അന്വേഷണം വ്യാപകം

ബ്യൂണസ് അയേഴ്‌സ്, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (15:19 IST)

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ അഞ്ജാതര്‍ അടിച്ചു തകര്‍ത്തു. അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്.

ആക്രമണത്തില്‍ രണ്ട് കാലുകളും തകര്‍ന്ന വെങ്കല പ്രതിമ നടപ്പാതയിലേക്ക് മറിഞ്ഞു വീണ നിലയിലാണുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബാഴ്‌സലോണയുടെ സൂപ്പര്‍ താരമായ മെസിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌തത്. അതിനു ശേഷം പ്രതിമയ്‌ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു.

ഫൈനലില്‍ ചിലിയോട് തോറ്റതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജന്‍മനാടായ ബ്യൂണസ് അയേഴ്‌സില്‍ പ്രതിമ സ്ഥാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ആ ദിവസം ഞാന്‍ ഒരുപാട് കരഞ്ഞു, എങ്ങിനെ അത് സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല; നെയ്മര്‍ പറയുന്നു

കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലേറ്റ ആ മുറിവിന്റെ വേദന ഇപ്പോഴും ...

news

പ​ടി​ക്ക​ൽവച്ച് ക​ല​മു​ട​ഞ്ഞു; ഹോങ്കോങ് സൂപ്പർ സീരിസ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍‌വി

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് ബാഡ്മിന്റൻ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി വി ...

news

യുവേഫ ചാമ്പ്യൻസ് ലീഗ്: ത്രസിപ്പിക്കുന്ന ജയത്തോടെ റയൽമാഡ്രിഡ് പ്രീ ക്വാർട്ടറിലേക്ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ തകര്‍പ്പന്‍ ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിച്ച് റയൽമാഡ്രിഡ്. ...

news

അരങ്ങേറ്റം ആഘോഷമാക്കി ബം​ഗ​ളൂ​രു; മുംബൈയെ 2–0ന് തകർത്ത് ഛേത്രി​യു​ടെ നീലപ്പട

ഐഎസ്എല്ലിലെ അരങ്ങേറ്റം ആഘോഷമാക്കി സു​നി​ൽ ഛേത്രി​യു​ടെ ബെംഗളുരു എഫ്സി. മും​ബൈയ്ക്കെതിരെ ...

Widgets Magazine