ഹി​മാ​ച​ലി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു; 20 കു​ട്ടി​ക​ൾ മ​രി​ച്ചു

ഹി​മാ​ച​ലി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു; 20 കു​ട്ടി​ക​ൾ മ​രി​ച്ചു

himachal pradesh , accident , students killed , police , hospital , സ്കൂ​ൾ ബ​സ് , ഹി​മാ​ച​ൽ , അഞ്ചാം ക്ലാസ് , ബസ് അപകടം
ധ​ർ​മ​ശാ​ല| jibin| Last Modified തിങ്കള്‍, 9 ഏപ്രില്‍ 2018 (19:38 IST)
പ്ര​ദേ​ശി​ൽ സ്കൂൾ ബസ് 100 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണ് 26 സ്കൂള്‍ കുട്ടികൾ മരിച്ചു. 60 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ ബസാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റ വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമല്ല. അതേസമയം, മരണസംഖ്യ വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

പ​ഞ്ചാ​ബു​മാ​യി അ​തി​രി​ടു​ന്ന കം​ഗ്ര ജി​ല്ല​യി​ലെ നു​ർ​പു​ർ മേ​ഖ​ല​യി​ലാണ് അപകടമുണ്ടായത്. വ​സി​ർ റാം ​സിം​ഗ് പ​താ​നി​യ മെ​മ്മോ​റി​യ​ൽ പ​ബ്ളി​ക് സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബസാണ് കൊ​ക്ക​യിലേക്ക് വീണത്. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു.

42 പേ​ർ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ബ​സില്‍ 60 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നത്. കുറച്ചു കുട്ടികൾ ഇപ്പോഴും ബസിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. അഞ്ചാം ക്ലാസ് മുതൽ താഴേക്കുള്ള വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്.

പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. പോ​ലീ​സും ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​വും അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :