കായിക ലോകത്തെ ഞെട്ടിച്ച് വന്‍ ദുരന്തം: ബസും ലോറിയും കൂട്ടിയിടിച്ച് 14 ഹോക്കി താരങ്ങള്‍ മരിച്ചു

ടൊറന്റോ, ശനി, 7 ഏപ്രില്‍ 2018 (14:37 IST)

 canadian hockey team , canada , hockey team , accident , death , hospital ,  Bus Crash , ഹോക്കി ടീം , താരങ്ങള്‍ മരിച്ചു , ആശുപത്രി , ബസ് , വന്‍ ദുരന്തം , ജസ്റ്റിന്‍ ട്രൂഡോ

കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 14 താരങ്ങള്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.

മരിച്ചവരെല്ലാം 6നും 21നും ഇടയില്‍ പ്രായമുള്ളവരാണ്. 28 താരങ്ങളാണ് ബസിൽ ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിക്കാണ് സംഭവം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് ടിസ്‌ഡേലിന് സമീപം അപകടത്തില്‍പ്പെട്ടത്. ബസിന്റെ അമിത വേഗമാണ് അപകടകാരണം. ബസ് ഓടിച്ച ഡ്രൈവറും മരിച്ചു.

ഹാംബോൾട്ട് ബ്രോങ്കോസ് ടീമിലംഗമായ ഇവർ സസ്കത്ചെവാൻ ജൂനിയർ ഹോക്കി ലീഗിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മമ്മൂക്കാ... ഇത് പൊളിച്ചു!

അഭിനയത്തോടൊപ്പം മമ്മൂട്ടിക്ക് മറ്റ് ചില ഇഷ്ടങ്ങളും ഉണ്ട്. അതില്‍ കാര്‍ കളക്ഷനും റേസിംഗും ...

news

സല്‍മാന്‍ ഖാന്‍ തടവറയില്‍, സന്തോഷം മാത്രമേ ഉള്ളുവെന്ന് ബോളിവുഡ് നടി!

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ...

news

കരുണയിൽ ബൽറാമിനോട് '‌കരുണയില്ലാതെ' ശബരീനാഥന്‍

കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ‌വിടി ബൽറാം എംഎൽഎയെ തള്ളി കോൺഗ്രസ്‌ നേതാക്കൾ. ...

news

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന സാ‍മൂഹിക പ്രവര്‍ത്തകരുടെ പരാതിയില്‍ മുന്‍ ...

Widgets Magazine