യുവാവിന്റെ അപകടമരണം; സഞ്ജുവിന്റെ പിതാവിലേക്ക് അന്വേഷണം - ദൃക്‌സാക്ഷികളുടെ മൊഴി കടുപ്പം

തിരുവനന്തപുരം, ബുധന്‍, 4 ഏപ്രില്‍ 2018 (15:26 IST)

sanju v samson , accident case , sanju , car , samson , സഞ്ജു വി സാംസണ്‍ , പൊലീസ് , sanju v samson , sanju , അപകടമരണം , ദൃക്‌സാക്ഷി , വാഹനം

യുവാവ് വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസന്റെ പിതാവിന്റെ പേരിലുള്ള വാഹനം പൊലീസ് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കി.

2016 നവംബറില്‍ വിഴിഞ്ഞം മുക്കോലക്കും - തെന്നൂര്‍കോണത്തിനുമിടയില്‍ നടന്ന അപകടത്തിലാണ് യുവാവ് മരിച്ചത്. ഒരു കറുത്ത കാറാണ് അപടമുണ്ടാക്കിയതെന്നും വഹനം നിര്‍ത്താതെ അതിവേഗം ഓടിച്ചു പോയെന്നും ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്‌തിരുന്നു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വ്യക്തത കൈവരാതെ വന്നതോടെ മരിച്ച യുവാവിന്റെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറി. ഇതോടെയാണ് കേസ് വീണ്ടും സജീവമായത്.

അന്വേഷണം പുനരാരംഭിച്ച വിഴിഞ്ഞം പൊലീസ് സഞ്ജുവിന്റെ പിതാവ് സാംസണന്റെ പജേറോ വാഹനത്തില്‍ ശാസ്ത്രീയ പരിശോധന നടത്തുകയയിരുന്നു. കറുത്ത കാറാണ് അപടമുണ്ടാക്കിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

ഈ ഭാഗത്ത് കറുത്ത വാഹനമുള്ളത് സഞ്ജുവിനറെ അച്ഛന്‍ സാംസണാണ്. അതേസമയം, തന്റെ വാഹനം അപകടത്തില്‍ പെട്ടിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സാംസണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

വിലക്ക് കരിയര്‍ തകര്‍ക്കുമോ ?; കടുത്ത തീരുമാനം പ്രഖ്യാപിച്ച് സ്‌മിത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിലുണ്ടായ പന്ത് ചുരുണ്ടല്‍ ...

news

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം അവർ വരുന്നു; ലക്ഷ്യം വിജയം

രണ്ട് വർഷത്തെ തങ്ങളുടെ വിടവ് അറിയിക്കാത്ത തരത്തിൽ അതിശക്തമായി ഐ പി എൽ മത്സരങ്ങളിലേക്ക് ...

news

കാര്‍ത്തിക്കിനായി വഴിമാറി ഉത്തപ്പ; കൊല്‍ക്കത്ത ടീമില്‍ അഴിച്ചു പണി - കീപ്പറാകാന്‍ ഇല്ലെന്ന് താരം

ഈ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കാക്കാന്‍ ഉണ്ടാകില്ലെന്ന് ...

news

എല്‍ഗറുടെ ഈ ക്യാച്ച് അത്ഭുതമെന്ന് ക്രിക്കറ്റ് ലോകം; തലയില്‍ കൈവെച്ച് ആരാധകര്‍ - വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ ...

Widgets Magazine