സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ട്, സ്വാതന്ത്ര്യം ലഭിച്ചത് ഒരുപാട് സന്തോഷം: ഹാദിയ

ഒടുവില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഹാദിയയും ഷെഫിനും ഒന്നിച്ചു

അപര്‍ണ| Last Modified ശനി, 10 മാര്‍ച്ച് 2018 (09:51 IST)
സുപ്രീം‌കോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായവും ചെയ്തുതന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആണെന്ന് ഷെഫീന്‍ ജഹാന്‍. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ പി. അബൂബക്കറുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷെഫീന്‍.

ഹാദിയയുടെയും ഷെഫീന്റെയും വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയിരുന്നു. കോടതി അനുമതിക്ക് ശേഷം ഹാദിയയും ഷെഫിനും അബൂബക്കറെ സന്ദര്‍ശിക്കാന്‍ കോഴിക്കോട്ടെത്തിയിരുന്നു. സുപ്രീംകോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്നതു പോപ്പുലർ ഫ്രണ്ടാണെന്നും അതിനു നന്ദി പറയാനാണു ചെയർമാനെ കണ്ടതെന്നും അവർ മാധ്യമങ്ങളോട് അറിയിച്ചു.

‘സ്വാതന്ത്ര്യം ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ട്. ഞങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദി’ എന്നായിരുന്നു ഹാദിയയ്ക്ക് പറയാനുണ്ടായിരുന്നത്. ഉടന്‍ തന്നെ മാതാപിതാക്കളേയും മറ്റ് ബന്ധുക്കളെയും കാണണമെന്നും ഷെഫീന്‍ അറിയിച്ചു.



വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണു ഷെഫിൻ കോളജിലെത്തി ഹാദിയയെ നാട്ടിലേക്കു കുട്ടിക്കൊണ്ടുവന്നത്. കോളജിൽനിന്നു മൂന്നു ദിവസത്തെ അവധി അപേക്ഷ നൽകിയശേഷമായിരുന്നു മടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :