സുപ്രീം‌കോടതി വിധിയില്‍ പൂര്‍ണ്ണ സന്തോഷം, നാട്ടിലേക്ക് ഉടന്‍ വരും: ഹാദിയ

വെള്ളി, 9 മാര്‍ച്ച് 2018 (10:04 IST)

Widgets Magazine

ഷെഫീന്‍ ജഹാനുമായുള്ള തന്റെ വിവാഹം അംഗീകരിച്ച സുപ്രീംകോടതി വിധിയിൽ പൂർണ്ണ സന്തോഷമെന്ന് ഹാദിയ. ഉടൻ നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണെന്നും ഷെഫീനെ കാണണമെന്നും പറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് ഹാദിയയുടെ വിവാഹം സുപ്രീംകോടതി ശരിവച്ചത്. 
 
ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം‌കോടതി അസാധുവാക്കുകയായിരുന്നു. ഇരുവരുടെയും വിവാഹം നിയമപരമാണെന്നും ഹാദിയക്കും ഷെഫീനും ഒരുമിച്ച് ജീവിക്കാമെന്നും സുപ്രീം‌കോടതി വ്യക്തമാക്കി.
 
അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. അന്വെഷണം തുടരാമെന്നാണ് കോടതിയുടെ നിരീക്ഷണം. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. 
 
ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാകുമോയെന്നാണ് കോടതി നിരീക്ഷിച്ചത്. 
 
ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. വിധിയുടെ ഓപ്പറേഷനൽ ഭാഗം മാത്രമേ ജഡ്ജി പ്രസ്താവിച്ചുള്ളൂ. വിധിപ്പകർപ്പ് പൂർണമായി പുറത്തുവന്നാലേ മറ്റു കാര്യങ്ങൾ വ്യക്തമാകൂ.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പെരിയാറും ലെനിനും ഒരുപോലെ, ബിജെപിയുടേത് പ്രാകൃത പ്രവര്‍ത്തി: ആഞ്ഞടിച്ച് രജനികാന്ത്

ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി അക്രമരഹിതമായ ആഘോഷമായിരുന്നു ത്രിപുരയില്‍ ...

news

മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടല്‍; ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ആദ്യമായി അംഗപരിമിതന് നിയമനം

അഭിമാനാര്‍ഹമായ നടപടിയുമായി പിണറായി സര്‍ക്കാര്‍. ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലേക്ക് ...

news

സസ്പെന്‍സ് പൊട്ടിച്ച് നേതാക്കള്‍, ഇനി ട്വിസ്റ്റ് ഉണ്ടോ?

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആരായിരിക്കും? ...

news

മേയ് 1 മുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ല

മേയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ല. നോക്കുകൂലി നിര്‍ത്തലാക്കാന്‍ സംസ്ഥാന ...

Widgets Magazine