ഹാദിയ - ഷെഫീന്‍ വിവാഹത്തിന് സുപ്രീം‌കോടതി അംഗീകാരം; ഹൈക്കോടതി വിധി റദ്ദാക്കി, ഭര്‍ത്താവിനൊപ്പം പോകാമെന്ന് കോടതി

വ്യാഴം, 8 മാര്‍ച്ച് 2018 (15:13 IST)

Widgets Magazine

വിവാദമായ ഹാദിയകേസില്‍ ഹാദിയയ്ക്ക് അനുകൂലമായ വിധി. ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം‌കോടതി അസാധുവാക്കി. ഇരുവരുടെയും വിവാഹം നിയമപരമാണെന്നും ഹാദിയക്കും ഷെഫീനും ഒരുമിച്ച് ജീവിക്കാമെന്നും സുപ്രീം‌കോടതി വ്യക്തമാക്കി.
 
അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. അന്വെഷണം തുടരാമെന്നാണ് കോടതിയുടെ നിരീക്ഷണം. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. 
 
ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഹേബിയസ് കോര്‍പസ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാകുമോയെന്നാണ് കോടതി നിരീക്ഷിച്ചത്. 
 
ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു. വിധിയുടെ ഓപ്പറേഷനൽ ഭാഗം മാത്രമേ ജഡ്ജി പ്രസ്താവിച്ചുള്ളൂ. വിധിപ്പകർപ്പ് പൂർണമായി പുറത്തുവന്നാലേ മറ്റു കാര്യങ്ങൾ വ്യക്തമാകൂ.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി, ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകന്‍

2017ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ...

news

മുഖ്യമന്ത്രി കാണാന്‍ പോലും തയ്യാറായില്ല; ലൈറ്റ് മെട്രോയിൽ സർക്കാരിനെ വിമർശിച്ച് ഇ ശ്രീധരൻ

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ നിലച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെ ...

news

കെകെ രമയുടേത് സംഘപരിവാര്‍ ശൈലി; ഡല്‍ഹിയില്‍ കണ്ടത് അതിനുള്ള തെളിവ് - വിമര്‍ശനവുമായി മുഖ്യമന്ത്രി

കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്താനാണ് ആര്‍എംപി നേതാവ് കെകെ രമ ഡല്‍ഹിയില്‍ സമരം ...

news

അത്ഭുതം, അവിശ്വസനീയം- 50 കോടി കിലുക്കത്തില്‍ ആദി!

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം വരവ് നായകനായിട്ടായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ...

Widgets Magazine