പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു; പേടിഎമ്മിനും റിലയന്‍സിനും സര്‍ക്കാര്‍ നോട്ടീസ്

ന്യൂഡല്‍ഹി, ശനി, 4 ഫെബ്രുവരി 2017 (17:04 IST)

Widgets Magazine

പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ പരസ്യങ്ങളില്‍ ഉപയോഗിച്ചതിന് പേടിഎമ്മിനും റിലയന്‍സ് ജിയോയ്ക്കും സര്‍ക്കാര്‍ നോട്ടീസ് നല്കി. ചിത്രം ഉപയോഗിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയിരിക്കുന്നത്.
 
നോട്ട് നിരോധിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള പരസ്യങ്ങളില്‍ ആയിരുന്നു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ പേടിഎം പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്. റിലയന്‍സ് ജിയോയുടെ പരസ്യങ്ങളില്‍ ആയിരുന്നു റിലയന്‍സ് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്. ഇരു കമ്പനികളുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇക്കണോമിക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാരിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആയിരുന്നു വാര്‍ത്ത. എംബ്ലങ്ങളും പേരുകളും സംരക്ഷിക്കുന്നതിനായുള്ള 1950 ലെ നിയമം അനുസരിച്ചാണ് ഇരു കമ്പനികള്‍ക്ക് എതിരെയും നടപടി എടുക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സണ്ണി ലിയോണിനെ മാതൃകയാക്കണം, സെക്‍സ് ടോയ്‌സ് ഉപയോഗിക്കണം - വിദ്യാര്‍ഥിനിയോട് പ്രിന്‍‌സിപ്പാള്‍ പറഞ്ഞ വാക്കുകള്‍ വിവാദത്തില്‍

ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണിനെ മാതൃകയാക്കണമെന്ന് വിദ്യാര്‍ഥിനിയോട് ...

news

ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് അയ്യപ്പന്‍ പിള്ള

തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് ...

news

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുന്‍മന്ത്രി ബിജെപിയിലേക്ക്; വാര്‍ത്ത 100 ശതമാനം സത്യമാണെന്ന് യെദ്യൂരപ്പ

കോണ്‍ഗ്രസില്‍ നിന്നു കഴിഞ്ഞമാസം രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി എസ് എം കൃഷ്‌ണ ബി ജെ ...

Widgets Magazine