എയര്‍സെല്‍ - മാക്സിസ് അഴിമതി കേസ്: മാരന്‍ സഹോദരങ്ങളെ കോടതി വെറുതെ വിട്ടു

ന്യൂഡല്‍ഹി, വ്യാഴം, 2 ഫെബ്രുവരി 2017 (19:04 IST)

Widgets Magazine

അഴിമതിക്കേസില്‍ മാരന്‍ സഹോദരങ്ങളെ കോടതി വെറുതെ വിട്ടു. എയര്‍സെല്‍-മാക്സിസ് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയുമാണ് കോടതി വെറുതെ വിട്ടത്.
 
ഡല്‍ഹി പട്യാല ഹൌസ് കോടതിയാണ് ഇരുവെരെയും വെറുതെവിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ആയിരുന്നു കോടതിയുടെ നടപടി. എയര്‍സെല്ലിനെ ഏറ്റെടുക്കുന്നതിനായി മലേഷ്യന്‍ കമ്പനിയായ മാക്സിസിനെ അനധികൃതമായി ദയാനിധി മാരന്‍ സഹായിച്ചു എന്നാണ് കേസ്.
 
സണ്‍ നെറ്റ്‌വര്‍ക് തലവന്‍ കലാനിധി മാരന്‍, മുന്‍മന്ത്രി ദയാനിധി മാരന്‍, മാക്സിസ് കമ്പനി ഉടമ ടി അനന്തകൃഷ്‌ണന്‍, കമ്പനിയുടെ സീനിയര്‍ എക്സിക്യുട്ടിവ് റാല്‍ഫ് മാര്‍ഷല്‍ എന്നിവരെ പ്രതികളാക്കിയാണ് സി ബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ കോടതിയുടെ വിധി വന്നിരിക്കുന്നത്.
 
മാക്സിസിനെ സഹായിച്ചതു വഴി ഏകദേശം 700 കോടി രൂപ ദയാനിധി മാരന് ലഭിച്ചുവെന്നാണ് സി ബി ​ഐയുടെ കുറ്റപത്രത്തിലുള്ളത്​. വിധിക്കെതിരെ സി ബി ഐ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ലോ അക്കാദമി വിഷയം സജീവമാക്കാന്‍ സിപിഐ; വിഷയം എൽഡിഎഫിൽ ഉന്നയിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ

ലോ അക്കാദമി വിഷയം ഇടതു മുന്നണിയില്‍ കത്തുമെന്ന മുന്നറിയിപ്പ് നല്‍കി സിപിഐ നേതാവ് പന്ന്യൻ ...

news

സ്‌ത്രീധനത്തിന് കാരണം പെണ്‍കുട്ടികളുടെ വൈരൂപ്യം; പാഠപുസ്‌തകം വിവാദത്തില്‍

പെണ്‍കുട്ടികളുടെ വൈരൂപ്യമാണ് സ്‌ത്രീധനം വര്‍ദ്ധിക്കാന്‍ കാരണമെന്ന് മഹാരാഷ്‌ട്ര ...

news

ഡോക്‌ടറേറ്റ് നേടിയത് പാചകം ചെയ്തല്ല; രാജി വെയ്ക്കില്ലെന്നും ലക്ഷ്‌മി നായര്‍

പാചകം ചെയ്തല്ല താന്‍ ഡോക്‌ടറേറ്റ് നേടിയതെന്ന് ലക്ഷ്‌മി നായര്‍. താന്‍ ഡിഗ്രി ...

news

എത്തുന്നവരെ മടക്കി അയക്കും; പാകിസ്ഥാനടക്കമുള്ള അഞ്ച് മുസ്‌ലിം രാജ്യങ്ങള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സമാന നടപടിയുമായി കുവൈറ്റും. സിറിയ, ഇറാക്ക്, ...

Widgets Magazine