പ്രതിപക്ഷ പ്രതിഷേധം വിലപ്പോവില്ല; കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും

ബജറ്റ് അവതരിപ്പിക്കും

ന്യൂഡല്‍ഹി| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (10:44 IST)
പാര്‍ലമെന്റ് അംഗം ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണത്തില്‍ നിലനിന്ന ആശങ്ക നീങ്ങി. ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സ്പീക്കര്‍ സുമിത്ര മഹാജന്‍ ബജറ്റ് അവതരിപ്പിക്കാനുള്ള അനുമതി നല്കി. ബജറ്റ് മാറ്റി വെക്കേണ്ടതില്ലെന്ന സ്പീക്കറുടെ നിലപാടാണ് കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നതിന് ഇടയാക്കിയത്.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായാണ് ലോക്സഭയില്‍ എത്തിയത്. സമ്മേളന കാലയളവില്‍ സിറ്റിങ് എം പി മരിച്ചാല്‍ സഭ ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. എന്നാല്‍, ബജറ്റ് അവതരിപ്പിക്കണമെന്ന നിലപാടില്‍ ആയിരുന്നു കേന്ദ്ര ധനമന്ത്രി.

ബജറ്റ് മാറ്റി വെക്കുന്നത്​ ബജറ്റി​ന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ തീരുമാനം സ്​പീക്കർക്ക്​ വിട്ടിരുന്നതാണ്​.​ സ്​പീക്കർ അനുമതി നൽകിയതോടെ ബജറ്റ്​
അവതരണത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :