അഹമ്മദിന്റെ മരണം: ഇത് മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി

കോഴിക്കോട്, വെള്ളി, 3 ഫെബ്രുവരി 2017 (13:03 IST)

Widgets Magazine

മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ലീഗ് നേതാവിനോടുള്ള അനാദരം എന്നതിനപ്പുറം മുതിര്‍ന്ന നേതാവിനോട് കാട്ടിയ അനാദരമായാണ് പാര്‍ട്ടി ഇത് കാണുന്നതെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
 
ലോക്സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
 
നയപ്രഖ്യാപനപ്രസംഗം നടക്കുന്ന സമയത്ത് ആയിരുന്നു മുതിര്‍ന്ന നേതാവ് ആയ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ അഹമ്മദിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പിറ്റേദിവസം, ബജറ്റ് അവതരണം നടക്കേണ്ടതിനാല്‍ മരണവിവരം പ്രഖ്യാപിക്കുന്നത് 
വൈകിപ്പിച്ചിരുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇ അഹമ്മദ് കോഴിക്കോട് മുസ്ലിം ലീഗ് പ്രധാനമന്ത്രി Kozhikode കെ പി എ മജീദ് E Ahamed Muslim League Prime Minister Kpa Majeed

Widgets Magazine

വാര്‍ത്ത

news

ഇ അഹമ്മദിന്റെ മരണം: ലോക്‌സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു; അടിയന്തര പ്രമേയം തള്ളി

മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ മരണം ...

news

റഫറിയില്ലാത്ത ഈ കളിയില്‍ ഞാനാണ് ഫുട്ബോൾ; സി ബി ഐ നടപടിക്കെതിരെ മല്യ

കിട്ടിയ അവസരങ്ങളെല്ലാം മാധ്യമങ്ങളും നന്നായി ഉപയോഗിച്ചു. താൻ ഇപ്പോൾ ഒരു ഫുട്​ബോളാണ്. ...

news

വിസ വിലക്ക്: മതനിരപേക്ഷ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ഈ നടപടിയെന്ന് ട്രംപ്

മതമേലധ്യക്ഷന്‍മാരും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് ട്രംപ് ഈ വിചിത്ര ...

news

എന്ത് കാര്യത്തിനാണ് ഈ സമരമെന്ന് അറിയില്ല, സര്‍വീസ് മുടക്കിയുള്ള സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും: ഗതാഗതമന്ത്രി

സര്‍വീസ് മുടക്കിയുള്ള ഈ സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ചെയ്യുക. ജീവനക്കാര്‍ ...

Widgets Magazine