ഒമ്പതാം ക്ലാസുകാരിക്ക് പീഡനം: യുവാവ് പിടിയില്‍

കാട്ടാക്കട| Last Modified വ്യാഴം, 31 ജൂലൈ 2014 (16:28 IST)
അയല്‍വീട്ടില്‍ താമസിക്കുന്ന ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് ഇഞ്ചപ്പുരി ചെറുമഞ്ചല്‍ തടത്തരികത്തു വീട്ടില്‍ അനില്‍ കുമാര്‍(32) ആണ് പിടിയിലായത്.

അനില്‍ കുമാരിന്‍റെ ഭാര്യ കഴിഞ്ഞ ഒന്നര വര്‍ഷമായി സുഖമില്ലാതെ കിടപ്പിലാണ്‌. ഇവരുടെ സഹായത്തിനായി എത്തിയിരുന്ന അയല്‍ വീട്ടിലെ പെണ്‍കുട്ടിയാണു പീഡനത്തിനിരയായത്. നിരന്തരമായി ഇയാള്‍ പീഡിപ്പിക്കുന്ന വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ശനിയാഴ്ച പൊലീസില്‍ പരാതിപ്പെടുകയാണുണ്ടായത്.

ആര്യനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :