ഹൈദരാബാദ്|
BIJU|
Last Modified ചൊവ്വ, 2 ജനുവരി 2018 (17:26 IST)
യുവതിയോട് മോശമായി പെരുമാറിയ കേസില്‍ പ്രശസ്ത ഗായകന് അറസ്റ്റില്‍. തെലുങ്ക് സംഗീതജ്ഞനായ ഗസല്‍ ശ്രീനിവാസാണ് തന്റെ റേഡിയോ സ്റ്റേഷനായ ആലയവാണിയിലെ ജോലിക്കാരിയായ യുവതിയോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായത്.
ഗസല്‍ ശ്രീനിവാസ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇതിന് തെളിവായി വീഡിയോ ദൃശ്യങ്ങളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.
ആത്മീയ ഷോകളും പാട്ടുകളും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സ്റ്റേഷനാണ് ആലയവാണി. ഗസല്‍ ശ്രീനിവാസ് നടത്തുന്ന ഈ റേഡിയോയിലെ ജീവനക്കാരിയാണ് പരാതിക്കാരി.
തനിക്കൊപ്പം ഉറങ്ങിയില്ലെങ്കില്‍ ശമ്പളം തരില്ലെന്ന് ഗസല്‍ ശ്രീനിവാസ് തന്നെ ഭീഷണിപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. ഡിസംബര്‍ 29ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചൊവ്വാഴ്ച അറസ്റ്റ് നടന്നിരിക്കുന്നത്.
റേഡിയോ സ്റ്റേഷനിലെ മറ്റ് യുവതികളും ഗസല്‍ ശ്രീനിവാസിന്റെ പെരുമാറ്റത്തില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഗസല്‍ ശ്രീനിവാസിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
ഒരു കണ്സേര്ട്ടില് 76 വ്യത്യസ്ത ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് റെക്കോര്‍ഡിട്ടയാളാണ് ഗസല്‍ ശ്രീനിവാസ്.