വര്‍ഷങ്ങളോളം മകളെ തടവിലാക്കി പീഡിപ്പിച്ചു; എട്ടു തവണ ഗർഭിണിയാക്കി - പിന്നെ നടന്നത്

ഞായര്‍, 31 ഡിസം‌ബര്‍ 2017 (14:26 IST)

അനുബന്ധ വാര്‍ത്തകള്‍

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 12 വര്‍ഷം ശിക്ഷ. ഭാര്യയെ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം വെറും പതിനൊന്നു വയസ്സുമാത്രമുള്ള മകളെ ഇയാള്‍ തടവില്‍ പാര്‍പ്പിക്കുകയും പിന്നീട് 22 വര്‍ഷത്തോളം ലൈംഗിക ബന്ധത്തിന് അടിമയാക്കുകയായിരുന്നുവെന്നും കോടതി അറിയിച്ചു. അര്‍ജന്റീനയുടെ വടക്കന്‍ നഗരമായ സാന്റിയാഗോ ഡെല്‍ ഈസ്‌ട്രോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 
 
അര്‍ജന്റീനക്കാരനായ ഡോമിനോ ബുലാഷ്യോ എന്ന 57വയസുകാരനാണ് ഇത്തരമൊരു ക്രൂരത കാണിച്ചത്. പീഡനത്തിനിടെ എട്ടുതവണ അച്ഛനില്‍നിന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. എല്ലാ കുട്ടികളും ബുലാഷ്യോയുടേതാണെന്ന് ഡിഎന്‍എ പരിശോധനകളില്‍ കണ്ടെത്തുകയും ചെയ്തു. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുകയായിരുന്ന ആ കുട്ടികള്‍ ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് താമസം. 
 
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തന്നെ അച്ഛനും അച്ഛന്റെ സുഹൃത്തും കുട്ടിക്കാലത്ത് പീഡിപ്പിച്ചിരുന്നതെന്നും അന്ന് മുതല്‍ അച്ഛന്‍ തന്നെ ഭാര്യയാക്കി മാറ്റിയെന്നും അന്റോണിയ പൊലീസിനോട് പറഞ്ഞു. പല ദിവസങ്ങളിലും ക്രൂരമായ പീഡനങ്ങളായിരുന്നു അരങ്ങേറിയിരുന്നതെന്നും മകള്‍ പറയുന്നു. ജനുവരിയില്‍ കസ്റ്റഡിയിലെടുത്തതു മുതല്‍ ഡോമിനോ ബുലാഷ്യോ ജയിലിലാണ്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തമിഴ്നാട്ടില്‍ ഒ​രു അ​മ്മ​യും ഒ​രു എം​ജി​ആ​റും മാ​ത്ര​മേ​യു​ള്ളു; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി ടിടിവി ദിനകരന്‍

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തെ തള്ളി അണ്ണാ ഡിഎംകെ വിമത വിഭാഗം ...

news

സം​സ്ഥാ​ന​ത്ത് പൊ​ലീ​സ് നി​ഷ്ക്രി​യം, മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​ഴി​യ​ണം; ആഞ്ഞടിച്ച് ചെ​ന്നി​ത്ത​ല

സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​മെ​തിരെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ...

Widgets Magazine