‘ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെട്ട ഒരാളോടുള്ള സഹതാപമാണ് ജോലി കൊടുക്കാം എന്ന് പറഞ്ഞത്’; പ്രതികരണവുമായി ജോബി ജോര്‍ജ്ജ്

മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നിനക്ക് ദൈവികത വരുന്നതെന്നാണ് ദൈവം പറഞ്ഞിരിക്കുന്നത്; പിന്റോയ്ക്ക് ജോലി വാഗ്ദാനം നല്‍കിയ ജോബി ജോര്‍ജ്ജിന് പറയാനുള്ളത് ഇങ്ങനെ

Aiswarya| Last Modified ശനി, 30 ഡിസം‌ബര്‍ 2017 (14:31 IST)
കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് നടി പാര്‍വതി നല്‍കിയ പാരാതിയില്‍ ഒരാള്‍ അറസ്റ്റിലായത് വാര്‍ത്തയായിരുന്നു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയത്.

എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള കബസ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് കമന്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം. ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇങ്ങനെ ക്രൂശിക്കരുത്. നല്ല വ്യക്തിത്വവും ദൈവഭക്തിയുമുള്ള യുവാവാണ് പ്രിന്റോ എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. നന്നായി പഠിക്കുന്ന മിടുമിടുക്കനായ കുട്ടിയാണെന്നാണ് സുഹൃത്തും നാട്ടുകാരും പറയുന്നത്.

ഒരു അബദ്ധം പറ്റിയാല്‍ അവനെയിട്ടിട്ട് ഓടുന്ന സ്വഭാവമാണ് മലയാളികളുടെത്. മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നിനക്ക് ദൈവികത വരുന്നതെന്നാണ് ദൈവം പറഞ്ഞിരിക്കുന്നത്. തെറ്റ് ചെയ്യാതെ ഒരു ദിവസം ജയിലില്‍ കഴിയുക എന്നത് ഭീകരമായ അവസ്ഥയാണ്. ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെട്ട ഒരാളോടുള്ള സഹതാപമാണ് ജോലി കൊടുക്കാം എന്ന് പറഞ്ഞത്. അദ്ദേഹം എന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ വരുകയാണെങ്കില്‍ എന്തായാണെങ്കില്‍ മരണം വരെ പ്രിന്റോക്ക് ജോലി കൊടുക്കുമെന്നും ജോബി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :