ന്യൂജഴ്സി|
സജിത്ത്|
Last Modified ചൊവ്വ, 2 ജനുവരി 2018 (10:37 IST)
മാതാപിതാക്കളെയും സഹോദരിയെയുമുള്പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കൌമാരക്കാരന് അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്സിയിലെ മരണം നടന്ന വീട്ടിൽനിന്നാണ് പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പുതുവത്സരദിനത്തിലാണ് കൗമാരക്കാരൻ കൂട്ടക്കുരുതി നടത്തിയതെന്ന് മോണ്‍മൗത്ത് കൗണ്ടി ഷെരിഫിന്റെ ഓഫീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
സ്റ്റീവൻ കൊളോജി(44), ലിൻഡ കൊളോജി(42), ബ്രിട്നി കൊളോജി(18), ഇവരുടെ കുടുംബ സുഹൃത്ത് മേരി ഷൂൾട്ട്സ്(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഓട്ടോമാറ്റിക് തോക്കിൽനിന്നാണ് ഇവർക്കു വെടിയേറ്റതെന്നും പൊലീസ് അറിയിച്ചു.