ഡിവൈഡറിലിടിച്ച് കാര്‍ തകര്‍ന്നു; അപകടത്തില്‍ സംവിധായകന്‍ ഗൗതം മേനോന് പരുക്ക് - വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതര്‍

ചെന്നൈ, വ്യാഴം, 7 ഡിസം‌ബര്‍ 2017 (14:42 IST)

 Gautham Menon , car crashes , Chennai , Cinema , tamil Cinema , Director Gautham Vasudev Menon , ഗൌതം മേനോന്‍ , പൊലീസ് , സിനിമാ , ബെന്‍‌സ് കാര്‍ , കാര്‍ അപകടം , തമിഴ് സിനിമ , മെഴ്‌സിഡസ് ബെന്‍‌സ്
അനുബന്ധ വാര്‍ത്തകള്‍

സിനിമാ സംവിധായകന്‍ ഗൌതം മേനോന് കാര്‍ ആക്‍സിഡന്റില്‍ പരുക്ക്. വ്യാഴാഴ്‌ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.

പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈയിലേക്ക് പോകുകയായിരുന്ന ഗൌതം മേനോന്റെ മെഴ്‌സിഡസ് ബെന്‍‌സ് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ലോറി സിഗ്‌നല്‍ നല്‍കാതെ പെട്ടെന്ന് തിരിഞ്ഞതാണ് കാറിന്റെ നിയന്ത്രണം നഷ്‌ടമാകാന്‍ കാരണം.

ശക്തമായ ഇടിയില്‍ ബെന്‍‌സിന്റെ മുന്‍‌ഭാഗം മുഴുവന്‍ തകര്‍ന്നു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയവരാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടത്തില്‍ സാരമായ പരുക്കേറ്റ ഗൌതം മേനോന്‍ ചികിത്സ തേടി. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് വെടിവയ്‌പ്പ്; യുവാവ് കൊല്ലപ്പെട്ടു - സംഭവം രാജസ്ഥാനില്‍

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ...

news

മുഖ്യമന്ത്രിയുടെ വാഹനം ബ്രേക്കിട്ടു, പിന്നില്‍ കാറുകളുടെ കൂട്ടയിടി; വീഡിയോ വൈറലാകുന്നു !

മുന്നില്‍ പോകുന്ന വാഹനം പെട്ടന്ന് ബ്രേക്കിടുകയും പിന്നാലെ വരുന്നവാഹനങ്ങള്‍ വരിവരിയായി ...

news

ഡല്‍ഹിയിലെ ജുമാ മസ്ജിദ് 'ജമുന ദേവിയുടെ ക്ഷേത്രം'; വിവാദ പരാമർശവുമായി ബി ജെ പി നേതാവ്

മുസ്ലീം സ്മാരകങ്ങൾക്കുമേല്‍ അവകാശം സ്ഥാപിക്കുന്ന തരത്തിലുള്ള പരാമർശവുമായി ബി.ജെ.പി ...

news

ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചി ഇപ്പോള്‍ കോടീശ്വരന്‍ !

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ...

Widgets Magazine