ചെന്നൈയുടെ ‘ചങ്ക്’ മടങ്ങിയെത്തുന്നു; മഞ്ഞക്കുപ്പായത്തിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് സാധ്യമായത് ഇങ്ങനെ

മുംബൈ, ബുധന്‍, 6 ഡിസം‌ബര്‍ 2017 (16:16 IST)

 IPL 2018 , Dhoni , dhoni return , Chennai Super Kings , BCCI , CSK , Rajasthan Royals , മഹേന്ദ്ര സിംഗ് ധോണി , ചെന്നൈ സൂപ്പർ കിംഗ്‌സ് , ഐപിഎൽ , ബിസിസിഐ , രാജസ്ഥാൻ റോയൽസ്

കാത്തിരിപ്പിന് വിരാമമിട്ട് ചെന്നൈ ആരാധകരുടെ ഇഷ്‌ടതാരം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്.

ഫ്രാഞ്ചൈസികൾക്കുള്ള നിയമം പരിഷ്കരിച്ചതോടെയാണ് ചെന്നൈ ടീമിലേക്കുള്ള ധോണിയുടെ മടക്കം ഉറപ്പായത്. ഇതോടെ കഴിഞ്ഞ രണ്ടു സീസണുകളില്‍ പൂനെ സൂപ്പർ ജയന്‍റ്സിന്റെ കുപ്പായമണിഞ്ഞ ധോണിയുടെ തിരിച്ചുവരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ ആരാധകര്‍.

കോഴ വിവാദത്തില്‍ അകപ്പെട്ട രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകള്‍ക്ക് ഇത്തവണ മുതല്‍ ഐപില്‍എല്ലിലേക്ക് മടങ്ങിയെത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇരു ടീമുകളും തിരിച്ചെത്തുമ്പോള്‍ ഫ്രാഞ്ചൈസികൾക്ക് അഞ്ച് താരങ്ങളെ വീതം നിനിർത്താന്‍ ബിസിസിഐ അനുമതി നൽകി. ഇതുപ്രകാരം രണ്ടു വിദേശ താരങ്ങളെയും മൂന്ന് ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതോടെയാണ് ചെന്നൈ ടീമിലേക്കുള്ള ധോണിയുടെ മടക്കം ഉറപ്പായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ആഷസില്‍ വീണ്ടും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഓസീസ്; ജയം 120 റൺസിന്

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയവുമായി ഓസ്ട്രേലി. 120 റണ്‍സിന്റെ ഉജ്ജ്വല ...

news

വിക്കറ്റ് തെറിച്ചിട്ടും മാരക അപ്പീലുമായി ജഡേജ; അമ്പരന്ന് അമ്പയര്‍മാര്‍ - വീഡിയോ വൈറല്‍

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ അമ്പയറെ പോലും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ ...

news

ലക്മല്‍ ഗ്രൗണ്ടിൽ ഛര്‍ദ്ദിച്ചു; മാസ്‌ക് ധരിച്ച് ലങ്കന്‍ താരങ്ങള്‍ ഗ്രൌണ്ടില്‍

അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ ശക്തമായതോടെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ...

news

പൊട്ടിത്തെറിക്കാറുള്ള കോഹ്‌ലി ഇത്തവണ ലങ്കന്‍ താരങ്ങളോട് മാപ്പ് പറഞ്ഞു - വീഡിയോ വൈറലാകുന്നു

പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. പെട്ടന്ന് ...

Widgets Magazine