ഇന്ധന വിലയ്ക്ക് പുറമെ പാചക വാതക വില കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ

അപർണ| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (09:40 IST)
അടിക്കടി ഉയരുന്ന ഇന്ധന വിലയ്ക്കു പുറമെ ജനത്തിന് കനത്ത പ്രഹരവുമായി പാചക വാതക വിലയും വർധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് 59 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ
സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് 869.50 രൂപയാണ് നിലവിലെ വില. സബ്‌സിഡിയുള്ള സിലിണ്ടറിന് ഇതോടെ 502.04 രൂപയായി വര്‍ധിച്ചു.

ഇതോടെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സബ്‌സിഡി ഉപേക്ഷിച്ച ജനങ്ങള്‍ക്ക് കനത്തപ്രഹരമാണ് വിലവര്‍ധനവിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലും ഇന്ന് വർധനവ് ഉണ്ടായി. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്നും കൂട്ടിയത്.

രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് ഇന്ധന- പാചകവില വര്‍ധനവിന് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :