ഇന്ധനവില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു

തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (12:43 IST)

രാജ്യത്ത് കുതിച്ചുയരുന്നു. മെട്രോ നഗരമായ മുംബൈയില്‍ പെട്രോളിന്റെ വില 90 രൂപ കടന്നപ്പോൾ മുംബൈയില്‍ ഒരു ലിറ്ററിന് 90.08 രൂപയും ഡല്‍ഹിയില്‍ 82.72 രൂപയുമായി. നിലവിൽ ഏറ്റവും കുറവ് ഇന്ധനവിലയുള്ളത് ഡൽഹിയിലാണ്.
 
ഡീസലിന് മുംബൈയില്‍ 78.58 രൂപയും ഡല്‍ഹിയില്‍ 74.02 രൂപയുമാണ് വില. പാട്‌നയില്‍ പെട്രോളിന് ഇന്നത്തെ വില 91.96 രൂപയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് പാറ്റ്‌നയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 79.68 രൂപയാണ് ഇവിടെ ഡീസലിന് വില. 
 
അതേസമയം, കൊച്ചിയില്‍ ഇന്ന് പെട്രോളിന് 84.58 രൂപയും ഡീസലിന് 77.73 രൂപയുമാണ് വില. ഇന്ധന വില കുതിച്ച് ഉയരുന്നതിനെതിരായി കേന്ദ്രസര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. എന്നാൽ, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയത് കൊണ്ടാണ് ഇന്ധന വില വര്‍ദ്ധനവ് ഉണ്ടാകുന്നതെന്നും തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും ഉള്ള നിലപാടിലാണ് കേന്ദ്രസർക്കാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന മഹീന്ദ്ര ടി യു വി 300 പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ വലിയ വിജയമായ ടിയുവി 300ന്റെ പരിഷ്‌കരിച്ച മോഡൽ ടിയുവി 300 പ്ലസ് ഇന്ത്യന്‍ ...

news

സാംസങ് ഗ്യാലക്സി വാച്ചുകൾ ഇന്ത്യൻ വിപണിയിൽ

സാംസങ് ഗ്യാലക്‌സി വാച്ചുകളെ സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപിച്ചു. 46mm, 42mm എന്നിങ്ങനെ ...

news

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചു

ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിക് പോയിന്റ് അതായത് 0.4 ...

news

ഇന്ത്യയിൽ ഇൻഷൂറൻസ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി ആമസോൺ

പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണ്‍ = രാജ്യത്തെ ഇൻഷൂറൻസ് മേഖലയിലേക്ക് ...

Widgets Magazine