കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ ട്രയിനുകളും വിമാനങ്ങളും വൈകുന്നു

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്

ന്യൂഡല്‍ഹി| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2016 (09:46 IST)
തലസ്ഥാനനഗരിയില്‍ കനത്ത മൂടല്‍മഞ്ഞ്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ട്രയിന്‍, വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 12 ട്രയിനുകളുടെ സമയം പുനക്രമീകരിച്ചു.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ 70 ട്രയിനുകള്‍ വൈകിയാണ് ഓടുന്നത്. ചണ്ഡിഗഡിലേക്കും തിരിച്ചുമുള്ള രാവിലത്തെ ട്രയിനുകളെല്ലാം വൈകി. ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഡിലേക്കുള്ള വിമാനങ്ങള്‍ നാലുമണിക്കൂര്‍ വരെ വൈകി.

ഡല്‍ഹി വിമാനത്തവളത്തില്‍ വിമാനസര്‍വ്വീസുകളും വൈകി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച സുഗമമല്ലാത്തതാണ് വിമാനം ഇറങ്ങാനും പുറപ്പെടാനും വൈകാനും കാരണം. ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ജെറ്റ് എയര്‍വേസ് തുടങ്ങിയ വിമാനങ്ങളുടെ സര്‍വ്വീസുകളും വൈകുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :