ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് അഭിമാനമായി കശ്‌മീരില്‍ നിന്നൊരു ബാലന്‍

ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കശ്‌മീരി ബാലന് നേട്ടം

ന്യൂഡല്‍ഹി| Last Modified ബുധന്‍, 30 നവം‌ബര്‍ 2016 (09:41 IST)
ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കശ്‌മീരില്‍ നിന്നുള്ള ഏഴു വയസുകാരന് ചാമ്പ്യന്‍പട്ടം. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് ഹാഷിം മന്‍സൂര്‍ എന്ന ഏഴുവയസ്സുകാരന്‍ നേട്ടം സ്വന്തമാക്കിയത്.

കശ്മീരിലെ ബന്ദിപോരയില്‍ നിന്നുള്ള ഹാഷിം മന്‍സൂര്‍ സബ്‌ജൂനിയര്‍ 25 കിലോയില്‍ താഴെയുള്ള വിഭാഗത്തിലാണ് മത്സരിച്ചത്. 19 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ശ്രീലങ്കയില്‍ നിന്നുള്ള എതിരാളികളെയാണ് ഹാഷിം മലര്‍ത്തിയടിച്ചത്.

ബന്ദിപ്പോരയിലെ നിദിഹാല്‍ സ്വദേശിയായ അഹമ്മദ് ഷായുടെ മകനാണ് സിമ്പയോസിസ് സ്കൂളിലെ രണ്ടാംതരം വിദ്യാര്‍ത്ഥിയാണ് ഹാഷിം. ഓള്‍ കരാട്ടെ ഫെഡറേഷനാണ് 19 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്കിയത്.

അഞ്ചു വയസ് മുതല്‍ മകന് കരാട്ടെ പരിശീലനം നല്‍കുന്നുണ്ട്. അവൻ അഭിമാന നേട്ടം കൈവരിച്ചതില്‍ സന്തോഷമുണ്ടെന്നും ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്താനുള്ള പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് മന്‍സൂര്‍ അഹമ്മദ് ഷാ പ്രതികരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :