Widgets Magazine

അശ്ലീല പോസ്റ്റുകളുമായി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൌണ്ട്; കുടുംബം അഴിമതികള്‍ നടത്തിയിട്ടുണ്ടെന്ന് പോസ്റ്റ്

ന്യൂഡല്‍ഹി, വ്യാഴം, 1 ഡിസം‌ബര്‍ 2016 (08:57 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നിരവധി അശ്ലീല പോസ്റ്റുകളാണ് അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
 
അശ്ലീല പോസ്റ്റുകള്‍ കൂടാതെ രാഹുലിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. തന്റെ കുടുംബം നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട് എന്നായിരുന്നു പോസ്റ്റുകളില്‍ ഒന്ന്.
 
രാഹുലിന്റെ @OfficeOfRG എന്ന ട്വിറ്റര്‍ അക്കൌണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ വന്ന കുറിപ്പുകള്‍ എടുത്തു കളഞ്ഞെങ്കിലും വീണ്ടും പുതിയ കുറിപ്പുകള്‍ വന്നു. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്കുമെന്ന് കോണ്‍ഗ്രസ് മാധ്യമ കണ്‍വീനര്‍ പ്രണവ് ഝാ വ്യക്തമാക്കി.
 
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ഇത്തരം തരംതാണ പ്രവൃത്തികള്‍കൊണ്ട് രാഹുല്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് തടയാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചെന്നൈയില്‍ മഴ തുടങ്ങി; സ്കൂളുകള്‍ക്ക് അവധി; നഗരം ‘നാദ’ ചുഴലിക്കാറ്റ് ഭീതിയില്‍

നൂറ്റാണ്ടിന്റെ പ്രളയം കണ്ട ചെന്നൈയില്‍ വീണ്ടും ഒരു മഴക്കാലം. വ്യാഴാഴ്ച രാവിലെ മുതല്‍ ...

news

വീണ്ടും തിരിച്ചടി, പെട്രോള്‍ വിലയില്‍ വര്‍ദ്ധന; ജനം ദുരിതത്തിലാകും - പുതുക്കിയ നിരക്ക് നിസാരമോ ?

രാജ്യത്ത് പെട്രോൾ വില കൂട്ടുകയും ഡീസൽ വില കുറക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് 13 ...

news

ചെന്നൈ ഭയത്തില്‍, നാഡ ഏതുനിമിഷവും തീരത്തെത്തും - ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് ഡിസംബർ രണ്ടോട് കൂടി ചെന്നൈ തീരത്ത് ...

news

കേന്ദ്രത്തിന്റെത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതി; ശമ്പളം വൈകില്ല, പിൻവലിക്കുന്നതിന് നിയന്ത്രണം - തോമസ് ഐസക്

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് എലിയെ പേടിച്ച് ഇല്ലം ...

Widgets Magazine Widgets Magazine