ഡല്‍ഹിയിലെ ജുമാ മസ്ജിദ് 'ജമുന ദേവിയുടെ ക്ഷേത്രം'; വിവാദ പരാമർശവുമായി ബി ജെ പി നേതാവ്

vinay katiyar ,  BJP ,  Delhi Jama Masjid , ഡൽഹി ജുമാ മസ്ജിദ് , ഡൽഹി ,  ജുമാ മസ്ജിദ് , ബിജെപി , വിനയ് കത്യാര്‍
ന്യൂഡല്‍ഹി| സജിത്ത്| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2017 (12:59 IST)
മുസ്ലീം സ്മാരകങ്ങൾക്കുമേല്‍ അവകാശം സ്ഥാപിക്കുന്ന തരത്തിലുള്ള പരാമർശവുമായി ബി.ജെ.പി നേതാക്കൾ വീണ്ടും രംഗത്ത്. ജമുന ദേവിയുടെ ക്ഷേത്രമായിരുന്നു ഡല്‍ഹിയിലെ ജുമാ മസ്ജിദ് എന്ന പ്രസ്താവനയുമായാണ് ബി.ജെ.പി രാജ്യസഭാംഗവും ബജ്‌രംഗ്ദള്‍ നേതാവുമായ വിനയ് കത്യാര്‍ രംഗത്തെത്തിയിരിക്കുന്നത്‍.

17ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ നിര്‍മ്മിച്ചതാണെന്ന് ചരിത്രം പറയുന്ന ജമുമസ്ജിദിനാണ് കത്യാര്‍ പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നത്. മുഗല്‍ ഭരണകാലത്ത് ആറായിരത്തിലധികം ഹൈന്ദവ സ്മാരകങ്ങള്‍ രാജ്യത്ത് തകര്‍ക്കപ്പെട്ടിട്ടുണ്ട്. മുഗളര്‍ തലസ്ഥാന നഗരം പിടിച്ചടക്കുന്നതിന് മുന്‍പ് ജുമാ മസ്ജിദ് ജമുന ദേക്ഷി ക്ഷേത്രമായിരുന്നുവെന്നും താജ് മഹല്‍ തേജോ മഹാലയമാണെന്നും കത്യാര്‍ അഭിപ്രായപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :