യോഗി ആദിത്യനാഥിനെ അംഗനവാടി ടീച്ചർ 'വിവാഹം' ചെയ്തു ? സാക്ഷികളായി സ്ത്രീകള്‍ മാത്രം !

യോഗി ആദിത്യനാഥിനെ അംഗനവാടി ടീച്ചർ 'വിവാഹം' കഴിച്ചു! സാക്ഷികളായി നൂറുകണക്കിന് സ്ത്രീകളും...

yogi adithyanath,	chief minister,	marriage,	bjp,	teacher,	protest,	uttar pradesh,	india,	യോഗി ആദിത്യനാഥ്,	മുഖ്യമന്ത്രി,	വിവാഹം,	ബിജെപി,	അധ്യാപിക,	പ്രതിഷേധം, ഉത്തർപ്രദേശ്
ലഖ്നൗ| സജിത്ത്| Last Modified ബുധന്‍, 6 ഡിസം‌ബര്‍ 2017 (17:27 IST)
ഏതു സംസ്ഥാനത്തായാലും വളരെ തുച്ഛമായ വേതനത്തിന് ജോലിയെടുക്കുന്നവരാണ് അംഗനവാടി, ആശാ വർക്കർമാർ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും ഈ സ്ഥിതി വ്യത്യസ്തമല്ല. അധികാരത്തിലേറിയാല്‍ അംഗൻവാടി വർക്കർമാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനമായിരുന്നു ബിജെപി അവര്‍ക്ക് നല്‍കിയിരുന്നത്. എന്നാൽ അധികാരത്തിലേറി എട്ടുമാസം പിന്നിട്ടിട്ടും സർക്കാർ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നാണ് അംഗൻവാടി വർക്കർമാർ പറയുന്നത്.


അതിന്റെ തുടര്‍ച്ചയെന്നോണം ഉത്തർപ്രദേശിലെ ആയിരക്കണക്കിന് അംഗൻവാടി വർക്കർമാരാണ് ഇപ്പോൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായൊരു സമരവുമായാണ് അംഗൻവാടി വർക്കർമാർ എത്തിയിട്ടുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ വിവാഹം കഴിച്ചായിരുന്നു സീതാപൂരിലെ അംഗൻവാടി വർക്കർമാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്

യോഗി ആദിത്യനാഥിന്റെ മുഖംമൂടിയണിഞ്ഞ ഒരു സ്ത്രീയെ മഹിളാ അംഗൻവാടി കർമ്മചാരി സംഘ് ജില്ലാ പ്രസിഡന്റ് നീതു സിങാണ് വിവാഹം ചെയ്തത്. പ്രതീകാത്മക വിവാഹത്തിലൂടെ തങ്ങളുടെ പ്രതിഷേധത്തിന് ദേശീയശ്രദ്ധ കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. ഇത്തരത്തിലൊരു പ്രതീകാത്മക വിവാഹത്തിലൂടെ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് എല്ലാവരുമറിയുമെന്നും നാല് ലക്ഷത്തോളം വരുന്ന അംഗൻവാടി വർക്കർമാർക്കാണ് ഈ സമരത്തിന്റെ ഗുണം ലഭിക്കുകയെന്നും നീതു സിങ്ങ് പറയുന്നു.

(വീഡിയോക്ക് കടപ്പാട്: എബി‌പി ലൈവ്.ഇന്‍(www.abplive.in))



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :