മുംബൈ|
Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (10:21 IST)
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നിറം കെടുകയാണ്. ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്താണ്. ഇരു സംസ്ഥാനങ്ങളിലും തുടക്കം മുതല്‍ തന്നെ ബിജെപിയുടെ കുതിപ്പാണ് കണ്ടത്.
ഹരിയാനയില്‍ രണ്ടാംസ്ഥാനത്ത് ഐഎന്‍എല്‍ഡിയാണ്. മഹാരാഷ്ട്രയില്‍ തനിച്ചു മല്‍സരിച്ച എന്‍സിപിക്കും ഫലം തിരിച്ചടിയായി. മഹാരാഷ്ട്രയില്‍ ശിവസേനയാണ് രണ്ടാം സ്ഥാനത്ത്.
തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ നേതൃയോഗം ഇന്നു വൈകിട്ട് ആറുമണിക്ക് നടക്കും. യോഗത്തില്‍ നരേന്ദ്ര മോഡിയും പങ്കെടുക്കും
അതിനിടെ ശിവസേനയുമായി സഖ്യം പുനസ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞു വരികയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. എന്നാല്‍ ശിവസേന അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പരാജയത്തിന്റെ കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ആരോപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രിയങ്ക രാഷ്ട്രീയത്തിലിറക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രകടനം.