മഹാരാഷ്ട്ര ബിജെപിയില്‍ സ്ഥാനത്തര്‍ക്കം തുടങ്ങി, മുഖ്യമന്ത്രിയാക്കണമെന്ന് പങ്കജ മുണ്ടെ

മുംബൈ| VISHNU.NL| Last Updated: ശനി, 18 ഒക്‌ടോബര്‍ 2014 (12:35 IST)
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുക്കൂലമാകുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനമോഹികള്‍ പതിയെ തലപൊക്കാന്‍ തുടങ്ങിയതായാണ് സൂചന. ബിജെപി സസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്നാവിസ്, അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ് മുണ്ടെ, നിലവിലെ പ്രതിപക്ഷ നേതാവ് ഏക്നാഥ് കഡ്സെ, നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് വിനോദ് താവ്ഡെ എന്നിവരാണ് മുഖ്യമന്ത്രി പദത്തില്‍ കണ്ണും നട്ടിരിക്കുന്നത്.

അതേ സമയം പങ്കജ് മുണ്ടെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിയോട് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. നങ്ങളുടെ ആഗ്രഹം താന്‍ മുഖ്യമന്ത്രിയാകണമെന്നാണെന്നും പങ്കജ വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍ ബിജെപികേന്ദ്ര നേതൃത്വത്തിനും ആര്‍എസ്എസിനും ദേവേന്ദ്ര ഫട്നാവിസിനേയാണ് പഥ്യം. എന്നാല്‍ പിന്നോക്ക വിഭാഗമായ വഞ്ചാര സമുദായക്കാരിയായ പങ്കജയെ മുഖ്യമന്ത്രിയാക്കുന്നത് രാഷ്ട്രീയ മൈലേജ് ലഭിക്കാന്‍ കാരണമാകുമെന്ന് ഒരു വിഭാഗം വാദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായിക്കും പൂര്‍ണമായി വഴങ്ങുന്ന ഒരാളാകും മുഖ്യമന്ത്രിയെന്ന് പറയപ്പെടുന്നു.
മറാത്ത് വാഡയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മോദിയും അമിത് ഷായും പങ്കജക്ക് അനുകൂലമായ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, വിദര്‍ഭയിലെ പര്യടനത്തിനിടെ ഫട്നാവിസിന്‍െറ പേരാണ് പരാമര്‍ശിക്കപ്പെട്ടത്. മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ട് പേരുകള്‍ പരാമര്‍ശിച്ചത് പാര്‍ട്ടിക്കകത്തുതന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :